കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുക്കുന്നതിനായുള്ള നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. കൊട്ടാരവും അനുബന്ധ വസ്തുവകകളും സര്*ക്കാരില്* നിക്ഷിപ്തമാക്കിക്കൊണ്ടുള്ള നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് കോവളം ഹോട്ടല്*സും ഹോട്ടല്* ലീല വെന്*ച്വറും സമര്*പ്പിച്ച ഹര്*ജി അനുവദിച്ചാണ് ജസ്റ്റിസ് തോട്ടത്തില്* ബി. രാധാകൃഷ്ണന്റെ ഉത്തരവ്.
കൊട്ടാരം ഏറ്റെടുക്കുന്നതിനായി സംസ്ഥാന സര്*ക്കാര്* കൊണ്ടു വന്ന 2005 ലെ നിയമം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്*ക്കാറിന്റെ ഓഹരി വിറ്റഴിക്കല്* നടപടിയുടെ ഭാഗമായാണ് കോവളം കൊട്ടാരം ലീലാ ഗ്രൂപ്പ് വാങ്ങിയത്. ഇത് റദ്ദാക്കാന്* സര്*ക്കാരിന് അധികാരമില്ല.
കേന്ദ്രസര്*ക്കാരിനും ഐടിഡിസിക്കും മാത്രമാണ് കോവളം കൊട്ടാരത്തിനും അനുബന്ധ സ്ഥാപനങ്ങള്*ക്കും മേല്* അധികാരമുള്ളത്.
കേന്ദ്ര സര്*ക്കാരും സംസ്ഥാന സര്*ക്കാരും തമ്മില്* വസ്തുവകകളെച്ചൊല്ലി ഉടമസ്ഥാവകാശത്തിന്മേല്* അവകാശവാദം ഉന്നയിക്കപ്പെട്ടാല്* ഇതുസംബന്ധിച്ച് നിയമനിര്*മാണം നടത്താന്* സംസ്ഥാന സര്*ക്കാരിന് അവകാശമില്ല. ഇതു പാര്*ലമെന്റിനെയും കേന്ദ്ര സര്*ക്കാരിനെയും തരംതാഴ്ത്തുന്ന നടപടിയാണെന്നും കോടതി വിലയിരുത്തി.
Online Business Consulting | Internet Business Consulting