കോണ്*ഗ്രസിന്റെ ജനപ്രീതി കുറയുന്നു- സര്*വ്വേ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസിന്റെ ജനപ്രീതി കുറയുന്നു- സര്*വ്വേ

    ദില്ലി: അഴിമതി ആരോപണങ്ങളില്* പെട്ട് കാലിടറുന്ന കോണ്*ഗ്രസിന്റെ ജനപ്രീതി കാര്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സര്*വ്വേ റിപ്പോര്*ട്ട്. ആഗോള കണ്*സള്*ട്ടന്*സി സ്ഥാപനമായ എ സി നീല്*സണും ഇന്ത്യാടുഡേ മാഗസിനും ചേര്*ന്ന് നടത്തിയ സര്*വെയിലാണ് ജനപ്രീതിയില്* കോണ്*ഗ്രസ് പിന്നോക്കം പോവുന്നു എന്ന് കണ്ടെത്തിയത്.

    19 സംസ്ഥാനങ്ങളില്* 12,349 വോട്ടര്*മാരെ മുഖാമുഖം കണ്ടാണ് സര്*വെ നടത്തിയവര്* അഭിപ്രായം ശേഖരിച്ചത്.

    ടെലികോം അഴിമതിയും കോമണ്*വെല്*ത്ത് അഴിമതിയും ബോഫോഴ്*സും ചേര്*ന്ന് സര്*ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്*പ്പിച്ചു. നാളെത്തന്നെ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്* കോണ്*ഗ്രസിന് നിലവിലുള്ള 206 സീറ്റുകളില്* 40 എണ്ണമെങ്കിലും നഷ്ടമാവും-സര്*വെയില്* പറയുന്നു.

    അഴിമതി ആരോപണങ്ങള്* പ്രധാനമന്ത്രി മന്*മോഹന്* സിംഗിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേല്*പ്പിച്ചു എന്ന് സര്*വെയില്* പങ്കെടുത്ത 44 ശതമാനം ആളുകള്* പ്രതികരിച്ചു.

    സോണിയയുടെ ജനപ്രീതിയിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്*ട്ടില്* പറയുന്നു. 2006 ല്* ഇത് 27 ശതമാനമായിരുന്നത് ഇപ്പൊള്* ഏഴ് ശതമാനമായി ചുരുങ്ങി. പാര്*ട്ടിയിലെ അഴിമതിക്കഥകളാണ് സോണിയയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്*പ്പിച്ചിരിക്കുന്നത്.

    നവംബറില്* പ്രതിപക്ഷം നടത്തിയ പാര്*ലമെന്റ് സ്തംഭിപ്പിക്കല്* സര്*ക്കാരിന്റെ കാര്യശേഷിയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇത് പൊതു തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന സൂചനയും ശക്തമാക്കി. ഉടന്* തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്* ബിജെപിക്ക് 20 ല്* കൂടുതല്* സീറ്റുകളുടെ നേട്ടമുണ്ടാക്കാന്* കഴിയും- സര്*വെയില്* പറയുന്നു.

    പാവപ്പെട്ടവരുടെ ഇടയില്* കോണ്*ഗ്രസിന്റെ ജനപ്രീതി മൂന്ന് ശതമാനത്തോളം കുറഞ്ഞു എന്ന് സര്*വെ ഫലം ചൂണ്ടിക്കാണിക്കുന്നു. എന്നാല്*, അടുത്ത തെരഞ്ഞെടുപ്പിലും കോണ്*ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്*വെയില്* പ്രതികരിച്ച 42 ശതമാനം ആളുകളും കരുതുന്നത്.





    Online Business Consulting | Internet Business Consulting
Working...
X