വാഷിങ്ടണ്*: അമേരിക്കയിലെ അരിസോണയില്* ഒരു പൊതുപരിപാടിക്കിടെയുണ്ടായ വെടിവെപ്പില്* ഡെമോക്രാറ്റിക് പാര്*ട്ടി നേതാവും യുഎസ് കോണ്*ഗ്രസ് പ്രതിനിധിയുമായ ഗബ്രിയേല ഗില്*ഫോല്*ഡ് ഉള്*പ്പെടെ ഒട്ടേറെ പേര്*ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ പത്തു മണിയോടെയാണു സംഭവം. അക്രമത്തില്* ഒരു ജഡ്ജും ഒമ്പത് വയസ്സുകാരിയും ഉള്*പ്പെടെ ആറ് പേര്* കൊല്ലപ്പെട്ടു. 13 പേര്*ക്ക് പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് വെടിയേറ്റ ഗബ്രിയേലയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇവരുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്*മാര്* പറഞ്ഞു. യോഗത്തില്* സംബന്ധിച്ചവര്*ക്കു നേരേ ആയുധധാരി നിറയൊഴിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇരുപത്തിരണ്ടുകാരനായ ജയേഡ് ലോഫ്*നല്* എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളില്* നിന്ന് ഒമ്പതു മില്ലിമീറ്റര്* റിവോള്*വറും കണ്ടെത്തി. രാഷ്ട്രീയ വൈരാഗ്യമായിരിക്കാം അക്രമണത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. കോളെജ് വിദ്യാര്*ഥിയായ ഇയാള്*ക്കു ക്രിമിനല്* പശ്ചാത്തലമുള്ളതായി പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങള്*ക്കു മുന്*പു ഗില്*ഫോല്*ഡിന്റെ ഓഫിസിനു നേരേ അക്രമം ഉണ്ടായിരുന്നു.
കഴിഞ്ഞ നവംബറില്* നേരിയ ഭൂരിപക്ഷത്തിനാണു ഗില്*ഫോല്*ഡ് അരിസോണ പ്രതിനിധിയായി കോണ്*ഗ്രസിലേക്കു തെരഞ്ഞെടുത്തത്. സംഭവത്തെ യു.എസ്.പ്രസിഡന്റ് ബരാക് ഒബാമ അപലപിച്ചു. എഫ്ബിഐ. ഉദ്യോഗസ്ഥര്* അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഒബാമ അറിയിച്ചു.
Online Business Consulting | Internet Business Consulting