ഐപിഎല്* ലേലം: മാഡ്*ലിയാണ് താരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐപിഎല്* ലേലം: മാഡ്*ലിയാണ് താരം

    ബാംഗ്ലൂര്*: കോടികള്* മറിയുന്ന ഐപിഎല്* ലേലം ലൈവായി ടിവിയില്* കാണുന്നവര്* ലേലക്കാരനെയും ശ്രദ്ധിച്ചിട്ടുണ്ടാവും. ചടുലവും സരസവുമായി ലേല നടപടികളെ രസകരമാക്കി മാറ്റുന്ന ലേലക്കാനെ.ഒരു പന്തും പൊക്കിപ്പിടിച്ച് കളിക്കാരന്റെ വില പറയുന്നത് ഇംഗ്ലണ്ട് സ്വദേശിയായ റിച്ചാര്*ഡ് മാഡ്*ലിയാണ്. ഐപിഎല്* ലേലം ഇത് നാലാം തവണയാണ് മാഡ്*ലി നയിക്കുന്നത്. കായിക മാമാങ്കം തുടങ്ങിവെച്ച ലളിത് മോഡിയായിരുന്നു മാഡ്*ലിയെ ഇന്ത്യയിലെത്തിച്ചത്. അങ്ങനെ ലോകത്തിലെ ഏറ്റവും നേരം നീണ്ടുനിന്ന ലേലം നയിക്കുകയെന്ന ഭാഗ്യവും മാഡ്*ലിയ്ക്ക് ലഭിച്ചു.

    പാരമ്പര്യമായി ലേലംപരിപാടികള്* നിയന്ത്രിക്കുന്ന കുടുംബത്തില്*നിന്നാണ് ഇദ്ദേഹത്തിന്റെ വരവ്. 2008ല്* മുംബൈയില്* ആദ്യലേലം നടക്കുമ്പോള്* മുതല്* ലേലം നിയന്ത്രിക്കുന്നതിലെ ശക്തമായ സാന്നിധ്യമാണ് മാഡ്*ലി.

    യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇത്തരം ലേലമൊക്കെ പതിവാണ്. എന്നാല്* 2008ല്* ഇന്ത്യയില്* ആദ്യമായി കളിക്കാരുടെ ലേലം നടന്നപ്പോള്* മാധ്യമപ്രവര്*ത്തകര്* ഇതെന്ത് കഥയെന്ന മട്ടില്* ബഹളം കൂട്ടിയിരുന്ന കാര്യം മാഡ്*ലി ഓര്*ക്കുന്നു. എന്നാലിപ്പോള്* കാര്യങ്ങള്* കൂടുതല്* പ്രൊഫഷണലായി മാറിയിട്ടുണ്ട്.

    ക്രിക്കറ്റ് ഗ്രാണ്ടില്* അമ്പയറുടെ റോള്* തന്നെയാണ് ലേലം നടക്കുമ്പോള്* തനിയ്ക്കുള്ളതെന്ന് മാഡ്*ലി വിശദീകരിയ്ക്കുന്നു. ആരോടും ചായ് വ് കാണിയ്ക്കാതെ എല്ലാവരോടും ഒരേ തരത്തില്* പെരുമാറുകയാണ് ലേലക്കാരന്റെ നയം.

    ആദ്യ ഐപിഎല്* ലേലത്തില്* ഇന്ത്യന്* ക്യാപ്റ്റന്* ധോനിയുടെ പേരുവന്ന ദിവസമാണ് തന്റെ ജീവതത്തിലെ മറക്കാനാകാത്ത ദിവസമെന്നും അദ്ദേഹം പറയുന്നു. എല്ലാവരും വാശിയോടെ വില പറഞ്ഞ ധോനിയെ 6.9 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്*കിങ്*സ് സ്വന്തമാക്കുകയായിരുന്നു.





    Online Business Consulting | Internet Business Consulting
Working...
X