കൊച്ചിയുടെ പോരാളികള്* ഇവര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചിയുടെ പോരാളികള്* ഇവര്*

    ബാംഗ്ലൂര്*: ഐപിഎല്ലിന്റെ നാലാം പതിപ്പിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്ന കൊച്ചി ഐപിഎല്* ടീമില്* പ്രതിഭാ സമ്പന്നരുടെ നിര. പരിചയ സമ്പന്നതയും യുവരക്തവും കൃത്യമായ അനുപാതത്തില്* ഒന്നിയ്ക്കുന്ന രീതിയിലാണ് ടീം രൂപീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ലോകോത്തര ബോളര്*മാര്*മാരും ഓള്*റൗണ്ടര്*മാരും ഉണ്ടെങ്കിലും ഒരു സൂപ്പര്* ബാറ്റ്*സ്മാന്* ഇല്ലാത്തത് കൊച്ചിയ്ക്ക് വെല്ലുവിളിയാവുമെന്നും വിലയിരുത്തലുണ്ട്. ട്വന്റി20 പോലുള്ള മത്സരങ്ങളില്* ഓപ്പണിങില്* ഗംഭീറോ സേവാങോ പോലുള്ള ഒരു വെടിക്കെട്ട് ബാറ്റ്*സ്മാന്* വേണമെന്ന കാര്യത്തില്* സംശയമില്ല. ഒറ്റ ഓവറില്* തന്നെ കളി തിരിയ്ക്കാന്* സാധിയ്ക്കുന്ന ബാറ്റ്സ്മാരുടെ അഭാവം കൊച്ചിയ്ക്ക് വെല്ലുവിളിയാവുമെന്ന് ടീം ആരാധകരും കളി പ്രേമികളും ഭയക്കുന്നു.

    രണ്ടാം ദിനത്തില്* നടന്ന ലേലത്തില്* ആറ് താരങ്ങളെയാണ് കൊച്ചി സ്വന്തമാക്കിയത്. വിനയ്കുമാര്*(2.13 കോടി) ഒവെയസ് ഷാ (92 ലക്ഷം) കൊച്ചി, ടിസാര പെരേര (36 ലക്ഷം), ക്*ളിങ്ങര്* 33.3 ലക്ഷം സ്റ്റീഫന്* ഒക്കി (9 ലക്ഷം), ജോണ്* ഹേസ്റ്റിങ്*സ് (9 ലക്ഷം) എന്നിവരാണ്* രണ്ടാം ദിനത്തില്* ടീമിനൊപ്പം ചേര്*ന്നിരിയ്ക്കുന്നത്.

    കൊച്ചി ടീം ഘടന ഇങ്ങനെ
    1 മഹേല ജയവര്*ധന-ബാറ്റ്*സ്മാന്*(ക്യാപ്റ്റന്*സിയ്ക്ക് സാധ്യത)
    2 വിവിഎസ് ലക്ഷ്മണ്*-ബാറ്റ്*സ്മാന്*
    3 ശ്രീശാന്ത്- ഫാസ്റ്റ് ബോളര്*
    4 ആര്*പി സിങ്-ഫാസ്റ്റ് ബോളര്*
    5 ബ്രണ്ടന്* മക്കല്ലം-ബാറ്റ്സ്മാന്* വിക്കറ്റ് കീപ്പര്*
    6 സ്റ്റീവന്* സ്മിത്ത്-സ്പിന്നര്*
    7 മുത്തയ്യ മുരളീധരന്*-സ്പിന്നര്*
    8 രമേഷ് പവാര്*-സ്പിന്നര്*
    9 ഹെഡ്ജ്-ബാറ്റ്*സ്മാന്*
    10 രവീന്ദ്ര ജഡേജ-സ്പിന്നര്*
    11 പാര്*ത്ഥീവ് പട്ടേല്*-വിക്കറ്റ് കീപ്പര്*
    12 ഒവെയസ് ഷാ-ബാറ്റ്*സ്മാന്*
    13 വിനയ് കുമാര്*-മീഡിയം ഫാസ്റ്റ് ബോളര്*
    14 ജോണ്* ഹേസ്റ്റിങ്*സ്-ഓള്* റൗണ്ടര്*
    15 മൈക്കല്* ക്ലിങ്ങര്*-ബാറ്റ്*സ്മാന്*
    16 സ്റ്റീഫന്* ഓക്കീഫ്-ഓള്* റൗണ്ടര്*
    17 ടിസാര പെരേര-ഓള്* റൗണ്ടര്*

    ജെഫ് ലോസന്*-കൊച്ചി ടീം കോച്ച്

    ഏപ്രില്* എട്ടു മുതല്* മേയ് 28 വരെ നടക്കുന്ന ഐപിഎല്* മല്*സരങ്ങള്*ക്ക് കളിക്കാരെ ലഭ്യമാകുന്നതുകൂടി കണക്കാക്കി തന്ത്രപരമായാണ് ടീമുകള്* ലേലത്തില്* പങ്കെടുത്തത്.

    അത്രയൊന്നും പ്രശസ്തനല്ലാത്ത ഓസീസ് താരം ഡാന്* ക്രിസ്റ്റ്യനാണ് ഇന്ന് നേട്ടമുണ്ടാക്കിയ താരം. 23 ലക്ഷം അടിസ്ഥാനവിലയുള്ള ഡാനെ 4.1 കോടി മുടക്കിയാണ് ഡെക്കാന്* ചാര്*ജേഴ്*സ് സ്വന്തമാക്കിയത്. ഉമേഷ് യാദവാണ് രണ്ടാം ദിനത്തിലെ വിലയേറിയ ഇന്ത്യന്* കളിക്കാരന്* 3.45 കോടിയാണ് ഡല്*ഹി ഡെയര്* ഡെവിള്*സ് യാദവിനായി മുടക്കിയത്.

    ഐപിഎല്* ലേലം ആദ്യദിനം

    ലേലത്തിന്റെ രണ്ടാം ദിനത്തിലും പ്രമുഖരായ ഒട്ടേറെ പേര്* ആരും വാങ്ങാനില്ലാതെ ഉപേക്ഷിക്കപ്പെട്ടത് ശ്രദ്ധേയമായി. സനത് ജയസൂര്യ, മുഹമ്മദ് കൈഫ്, മൈക്കല്* യാര്*ഡി, ടിം ബ്രേസനന്*, രവി ബൊപ്പാര, ഡൌനി സ്മിത്ത്, ജേക്കബ് ഓറം, ഇയാന്* ബെല്*, പീറ്റര്* സീഡില്*, മാര്*ട്ടില്* ഗുപ്റ്റില്*, മോണ്ടി പനേസര്*, രങ്കണ ഹെറേത്ത്,ഗരേത്ത് ഹോപ്കിന്*സ്, ബ്രണ്ടന്* ടെയ്*ലര്*, ദിനേഷ് ചന്ദേമല്*, ഒബ്രേയ്ല്*, ലൂക്ക് റോഞ്ചി, ജസ്റ്റിന്* കെംപ്, മസ്*കരാനസ്, എന്നീ താരങ്ങളെ ആരും ലേലത്തില്* വാങ്ങാന്* തയ്യാറായില്ല.





    Online Business Consulting | Internet Business Consulting
Working...
X