ഉള്ളിക്കച്ചവടക്ക?? ?ര്* സമരത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉള്ളിക്കച്ചവടക്ക?? ?ര്* സമരത്തില്*

    നാസിക്ക്: ഉള്ളി വില ഉയര്*ന്ന് നില്*ക്കെ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ നാസിക്കിലെ വ്യാപാരികള്* സമരത്തിന്. ഉള്ളി ഒരു കിലോഗ്രാമിന് പരമാവധി 40 രൂപ എന്ന നിലയ്*ക്കേ വ്യാപാരം നടത്താവൂ എന്ന സംസ്ഥാന സര്*ക്കാരിന്റെ ഉത്തരവില്* പ്രതിഷേധിച്ചാണ് ഉള്ളി വ്യാപാരികള്* രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തിങ്കള്*, ചൊവ്വ ദിവസങ്ങളില്* ഉള്ളി വ്യാപാരം നടത്തില്ലെന്ന് കച്ചവടക്കാര്* പ്രഖ്യാപിച്ചിട്ടുണ്ട്. കിലോയ്ക്ക് 30- 45 രൂപ വരെ നല്*കിയാണ് ഉള്ളി വാങ്ങുന്നതെന്നും അതിനാല്* നഷ്ടം സഹിച്ച് വില്*ക്കാന്* കഴിയില്ലെന്നുമാണ് വ്യാപാരികള്* പറയുന്നത്.

    രണ്ട് പ്രമുഖ ഉള്ളി വ്യാപാരികളുടെ വസതികളില്* ശനിയാഴ്ച റെയ്ഡ് നടത്തിയതിലും പ്രതിഷേധം ശക്തമാണ്. രണ്ട് ദിവസത്തെ വാരാന്ത്യ അവധിയ്ക്ക് ശേഷം തിങ്കള്*, ചൊവ്വ ദിവസങ്ങളില്* കൂടി സമരം നടക്കുന്നതോടെ ഉള്ളി വില വീണ്ടും കൂടുമെന്നാണ് കരുതപ്പെടുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X