'ഹൃദയത്തില്‍* തൊടുന്ന സിനിമ' അക്ഷരാര്*ത്ഥത്തില്* ട്രാഫിക്കിന് ചേരുന്ന മികച്ച വിശേഷണം അതായിരിക്കും. സമീപകാലത്ത മലയാളത്തിലുണ്ടായിട്ടുള്ള മികച്ച സിനിമകളിലൊന്ന്. അനുകരണങ്ങളും സൂപ്പര്‍*താരജാഡകളും വളിപ്പ് കോമഡികളുകളുമൊക്കെ കണ്ട് മനംമടുത്ത പ്രേക്ഷകര്‍*ക്ക് ഒരുഗ്രന്‍* വിരുന്ന്- ട്രാഫിക്കിലൂടെ സംവിധായകന്* രാജേഷ് പിള്ള സമ്മാനിയ്ക്കുന്നത് അതാണ്.ട്രാഫിക്കിന്റെ ത്രില്‍* അത് നേരിട്ടു കണ്ടുതന്നെ അനുഭവിയ്ക്കണം. അതിനെ വിശദീകരിയ്ക്കുന്നത് വെറും മണ്ടത്തരം. ടൈറ്റിലില്‍* തന്നെ ട്രാഫിക്ക് വേറിട്ട സിനിമയുടെ സൂചനകള്‍* തരുന്നുണ്ട്. പെടുന്നനെ ഒരുപാട് കഥാപാത്രങ്ങള്‍* പ്രേക്ഷകര്‍*ക്ക് മുന്നിലേക്ക് ഒരുമിച്ചെത്തുമ്പോള്‍* ലേശം കണ്*ഫ്യൂഷനുണ്ടാവും. ഇവരൊക്കെയാര്? എന്തിന്? എവിടെ എന്നിങ്ങനെ സംശങ്ങളും ഉടലെടുക്കും. എന്നാല്‍* കഥ ട്രാക്കില്‍* കയറിയാല്‍* പിന്നെ ഈ സംശയങ്ങള്‍*ക്കൊന്നും ഇടമില്ല. ട്രാഫിക്കില്ലാത്ത ഹൈവേയിലൂടെ കുതിച്ചുപായുന്ന വാഹനത്തിന്റെ വേഗതയില്‍* പ്രേക്ഷകന്റെ മനസ്സും കുതിയ്ക്കും. ഒരു ചോദ്യത്തോടെയാണ് ചിത്രത്തിന്റെ ആദ്യപകുതി തീരുന്നത്. ഉത്തരമറിയാന്‍* ഇടവേള കഴിയുന്നതും പ്രേക്ഷകര്‍* കാത്ത് അക്ഷമയോടെ കാത്തിരിയ്ക്കും. പ്രേക്ഷകരെ ഉദ്യോഗത്തിന്റെ മുള്*മുനയില്‍* നിര്*ത്തുന്ന ചോദ്യത്തിന്റെ ഉത്തരമാണ്* സിനിമയുടെ ബാക്കി.
ഇമോഷണല്‍* ത്രില്ലര്‍* റോഡ് മൂവിയായി ട്രാഫിക്കിനെ മാറ്റിയതിന്റെ മുഴുവന്‍* ക്രെഡിറ്റും തിരക്കഥയൊരുക്കിയ സച്ചിയ്ക്കും സേതുവിനും സ്വന്തമാണ്. ട്രാഫിക്കും ഒരു കോപ്പിയടി തന്നെയാണ്. ഹോളിവുഡില്‍* നിന്നോ ബോളിവുഡില്‍* നിന്നോ അല്ല, മനുഷ്യനന്മ വെളിപ്പെടുത്തിയ ഒരു യഥാര്*ത്ഥ സംഭവമാണ് ഇവര്‍* തൂലികയിലേക്കാവാഹിച്ചത്. രണ്ട് വര്*ഷം മുമ്പ് തമിഴ്*നാട്ടിലുണ്ടായ ഒരു സംഭവത്തില്‍* നിന്നും പ്രചോദനമുള്*ക്കൊണ്ടാണ് ട്രാഫിക്കിന്റെ തിരക്കഥ തയാറായത്. പ്രേക്ഷകനെ മുഴുവന്‍* സമയവും പിരുമുറുക്കത്തില്‍* നിറുത്തുമ്പോഴും നല്ലൊരു സന്ദേശവും ഹൃദയത്തില്‍* തൊടുന്ന ഒരു കഥയും ട്രാഫിക്കിന് വേണ്ടി ഒരുക്കാന്‍* കഴിഞ്ഞതില്‍* ഇവര്‍*ക്ക് അഭിമാനിയ്ക്കാം. നോട്ട്ബുക്ക്, എന്റെ വീട് അപ്പൂന്റേം, ഇവിടം സ്വര്*ഗ്ഗമാണ് എന്നിങ്ങനെ വളരെ കുറച്ച് സിനിമകള്‍*ക്ക് മാത്രമാണ് തിരക്കഥ രചിച്ചതെങ്കിലും അതിലെല്ലാം തങ്ങളുടെ കൈയ്യൊപ്പ് പതിപ്പിയ്ക്കാന്‍* ഈ ഇരട്ടകള്‍*ക്ക് കഴിഞ്ഞിരുന്നു. ട്രാഫിക്കിലൂടെ സച്ചി-സേതു ടീം വീണ്ടും മുന്നോട്ടു കുതിയ്ക്കുകയാണ്.
ടെറിഫിക് എന്ന വാക്കിന് ഭയാനകമെന്ന് മാത്രമല്ല, മികച്ചതെന്നൊരു അര്*ത്ഥം കൂടിയുണ്ട്. അങ്ങനെയാണെങ്കില്‍* ടെറിഫിക് മൂവി തന്നെയാണ് സംവിധായകന്* രാജേഷ് പിള്ള ഒരുക്കിയിരിക്കുന്നത്. അധികം ഗിമ്മിക്കുകള്‍*ക്കും ഫോര്‍*മുലകള്‍*ക്കും പിന്നാലെ പോകാതെ ത്രസിപ്പിയ്ക്കുന്നതും മനോഹരവുമായൊരു സിനിമയൊരുക്കാന്‍* രാജേഷിന് കഴിഞ്ഞു. നല്ലൊരു തിരക്കഥ കൈയ്യടക്കത്തോടെ സ്*ക്രീനിലേക്ക് സന്നിവേശിപ്പിയ്ക്കാന്‍* കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. സിനിമയില്‍* സംവിധായകന്റെ റോള്‍* എന്തെന്ന് കാണിച്ചുതരികയാണ് രാജേഷ്. ആദ്യ ചിത്രമായ ഹൃദയത്തില്‍* സൂക്ഷിയ്ക്കാന്‍* നല്*കിയ നിരാശ പൂര്*ണമായി തുടച്ചുനീക്കാന്‍* ട്രാഫിക്ക് രാജേഷിനെ സഹായിക്കും.
ശ്രീനിവാസന്*, വിനീത് ശ്രീനിവാസന്*, കുഞ്ചാക്കോ ബോബന്*, അനൂപ് മേനോന്*, രമ്യാ നമ്പീശന്*, സന്ധ്യ, റോമ, ആസിഫ് അലി, റഹ്മാന്* എന്നിങ്ങനെ വലിയൊരു താരനിര തന്നെ ട്രാഫിക്കിലുണ്ട്. എന്നാല്‍* തങ്ങള്‍*ക്ക് മേല്‍* പതിഞ്ഞുപോയ പ്രതിബിംബങ്ങള്‍* പൊട്ടിച്ചെറിയാന്‍* ഇവര്‍* എല്ലാവര്*ക്കും കഴിഞ്ഞിരിയ്ക്കുന്നു. ശ്രീനിയായാല്* ലേശം കോമഡി, കുഞ്ചാക്കോ ബോബനും ആസിഫ് അലിയും വരുമ്പോള്‍* ലേശം റൊമാന്*സ്, റോമയും രമ്യയും സന്ധ്യയും ഒന്നിക്കുമ്പോള്‍* പാട്ടും കൂത്തും.... എന്നിങ്ങനെയുള്ള മുന്‍*വിധികളെയെല്ലാം ട്രാഫിക് തകര്*ക്കുന്നുണ്ട്. ഒട്ടേറെ താരങ്ങളുണ്ടെങ്കിലും എടുത്തുപറയേണ്ട ചില അഭിനേതാക്കള്‍* സിനിമയിലുണ്ട്.
ചെറിയ വേഷമാണെങ്കിലും വിനീതിന്റെ കഥാപാത്രം പ്രേക്ഷകന് ചെറുതായി നോവിക്കും. സായ്കുമാറും അനൂപ് മേനോനും പതിവു പോലെ പ്രതിഭയുടെ മാറ്റ് തെളിയിക്കുന്നു. ആദ്യാവസാനം നിറഞ്ഞുനില്*ക്കുന്ന റോള്‍* ഭംഗിയാക്കാന്‍* ആസിഫ് അലിയ്ക്കും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്*ഷം പാലുണ്ണിയെന്ന കഥാപാത്രത്തിലൂടെ ഇമേജ് ബ്രേക്ക് ചെയ്ത കുഞ്ചാക്കോ ബോബന്റെ മറ്റൊരു മുഖമാണ് ട്രാഫിക്കില്‍* കാണാനാവുക. ഏറെക്കാലത്തിന് ശേഷം ജോസ് പ്രകാശ് അവതരിപ്പിച്ച കഥാപാത്രവും കൈയ്യടി നേടുന്നു.
ഷൈജു ഖാലിദിന്റെ ക്യാമറയും മഹേഷ് നാരായണന്റെ എഡിറ്റിങും സിനിമയുടെ ചടുലമായ കഥാഗതിയെ ഏറെ സാഹായകമായിട്ടുണ്ട്. മെജോ ജോസഫിന്റെ സംഗീതവും സിനിമയുടെ മൂഡിന് ചേരും.
2011ലെ ആദ്യ ചിത്രമാണ് ട്രാഫിക്ക്. പുതുവര്*ഷത്തില്* മലയാള സിനിമയ്ക്ക്ു ഗംഭീര തുടക്കം ലഭിയ്ക്കുന്നത് പ്രേക്ഷകര്‍*ക്ക് കൂടുതല്‍* പ്രതീക്ഷകള്‍* നല്*കുന്നു. ട്രാഫിക് മിസ് ചെയ്താല്‍* ഒരുപക്ഷേ 2011ലെ ഏറ്റവും മികച്ച സിനിമകളിലൊന്നാവും നിങ്ങള്‍* ഒഴിവാക്കുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>