തടിച്ചവര്*ക്കായി ഡേറ്റിങ് സൈറ്റ് !!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തടിച്ചവര്*ക്കായി ഡേറ്റിങ് സൈറ്റ് !!

    ലോകത്തില്* ഇതാദ്യമായി തടിച്ചവര്*ക്കൊരു ഡേറ്റിങ് സൈറ്റ്. അമിതവണ്ണം കാരാണം ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രണയിക്കപ്പെടാതെ കഴിയുന്നവര്*ക്ക് ആശ്വാസമേകുകയാണ് ഇതിന്റെ ലക്ഷ്യം. മെലിഞ്ഞവര്* ഡേറ്റിങും മറ്റുമായി പാറി നടക്കുമ്പോള്* അധികമാരാലും പ്രൊപ്പോസ് ചെയ്യപ്പെടാതെ കഴിയുന്ന തടിച്ചവര്*ക്കുവേണ്ടിയാണ് ഫണ്*പി എന്ന ഡേറ്റിങ് സൈറ്റ് പ്രവര്*ത്തിക്കുന്നത്.

    ജനുവരിയിലാണ് പുതിയ ആശയവുമായി ഈ ഡേറ്റിങ് സൈറ്റ് പ്രവര്*ത്തനം തുടങ്ങിയത്. സൈറ്റ് തുടങ്ങിയ ആദ്യത്തെ 12മണിക്കൂറില്* ആയിരത്തോളം പേരാണ് ഇതില്* ചേര്*ന്നത്.

    തടിച്ചവര്*ക്കുമാത്രമേ ഇതില്* പ്രവേശനമുള്ളു. മെലിഞ്ഞവര്* അപേക്ഷിക്കേണ്ടകാര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിലെ പന്ത്രണ്ടുമില്യന്* വരുന്ന അമിതഭാരക്കാരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് സൈറ്റെന്ന് ഡേറ്റിങ് സംരംഭകരനായ ഹൊവാര്*ഡ് ജെയിംസ് പറഞ്ഞു.

    പല ഡേറ്റിങ് സൈറ്റുകളിലും മെലിഞ്ഞ സുന്ദരന്മാരെയും സുന്ദരികളെയും മാത്രാമണ് കാണിക്കുന്നത്. എന്നാല്* ജനസംഖ്യയില്* വലിയൊരു വിഭാഗമായ തടിച്ച വ്യക്തികള്*ക്കും ഇത്തരം സൗകര്യങ്ങള്* ലഭിക്കേണ്ടതുണ്ട്- ജെയിംസ് പറയുന്നു.

    ഇതില്* ജോയിന്* ചെയ്ത പലരും വളരെ സന്തോഷത്തിലാണ്. ഇതുവരെ ലഭിക്കില്ലെന്ന് കരുതിയ കാര്യങ്ങള്*ക്ക് ഒരവസരവും പ്ലാറ്റ്*ഫോമും ലഭിച്ച സന്തോഷത്തിലാണ് പലരും.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X