മാനഭംഗം: ബിഎസ്*പി എംഎല്*എ കുറ്റക്കാരന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗം: ബിഎസ്*പി എംഎല്*എ കുറ്റക്കാരന്*

    ലഖ്*നൊ: പതിനേഴുകാരിയെ മാനഭംഗപ്പെടുത്തുതകയും കള്ളക്കേസില്* കുടുക്കുകയും ചെയ്ത സംഭവത്തില്* ബിഎസ്*പി എംഎല്*എ പുരുഷോത്തം നരേഷ് ദ്വിവേദി കുറ്റക്കാരനെന്ന് കണ്ടെത്തി. കേസ് അന്വേഷിച്ച ഉത്തര്*പ്രദേശിലെ സിബിസിഐഡി സംഘമാണ് ഉത്തര്*പ്രദേശിലെ ബാന്ദയിലെ ബഹുജന്* സമാജ്*വാദി പാര്*ട്ടിയുടെ എം.എല്*.എ പതിനേഴുകാരിയായ ഷീലു നിഷാദിനെ മാനഭംഗപ്പെടുത്തിയതായി കണ്ടെത്തിയത്.

    പെണ്*കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒരു മോഷണക്കേസില്*ക്കുരുക്കി അറസ്റ്റുചെയ്യിപ്പിക്കുകയായിരുന്നു ദ്വിവേദി. ഈ മോഷണക്കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

    അന്വേഷണസംഘം കണ്ടെത്തിയ കാര്യങ്ങള്* മായാവിത സര്*ക്കാറിന് സമര്*പ്പിച്ചിരിക്കുകയാണ്. എംഎല്*.യ്*ക്കെതിരെ ആരോപണമുയര്*ന്നപ്പോള്* മുഖ്യമന്ത്രി മായാവതി പ്രാഥമിക അന്വേഷണം നടത്തി ദ്വിവേദിയെ പാര്*ട്ടിയില്* നിന്നും സസ്*പെന്*ഡ് ചെയ്തിരുന്നു.

    തുടര്*ന്ന് കേസ് സിബിസിഐഡി യെ ഏല്*പ്പിക്കുകയായിരുന്നു.
    അതേസമയം, ജഡ്ജ് രവികുമാര്* ഗുപ്തയുടെ മുന്നില്* ഹാജരായ പെണ്*കുട്ടി തന്നെ എംഎല്*എ രണ്ടുപ്രാവശ്യം പീഡിപ്പിച്ചുവെന്നും അയാളുടെ സഹായികളും ഉപദ്രവിച്ചിട്ടുണ്ടെന്നും രേഖാമൂലം അറിയിച്ചിരുന്നു.

    മൂന്നാം തവണയും ശല്യംചെയ്യാന്* വന്നപ്പോള്* താന്* എങ്ങനെയും രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്*കുട്ടി കോടതിയില്* ബോധിപ്പിച്ചു. ഈ വാദങ്ങള്* സ്വീകരിച്ച കോടതി എത്രയും വേഗം നിയമനടപടികള്* സ്വീകരിക്കാന്* പൊലീസിന് അനുമതി നല്*കിയിരിക്കുകയാണ്.

    ആരോപണവിധേയനായ എംഎല്*എ പൊലീസിനെയും ദുരുപയോഗം ചെയ്തതായും പെണ്*കുട്ടി കോടതിയില്* സമര്*പ്പിച്ച സ്*റ്റേറ്റ്*മെന്റില്* പറയുന്നുണ്ട്. ദളിത് വിഭാഗത്തില്*പ്പെട്ട പെണ്*കുട്ടി ദേശീയ വനിതാ കമ്മീഷനും പരാതി നല്*കിയിട്ടുണ്ട് സിബിസിഐഡി സംഘം നൂറോളംപേരെ ചോദ്യംചെയ്താണ് തെളിവുകള്* ശേഖരിച്ചത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X