ടെക്നോപാര്*ക്ക് ടെക്കീസിന് കോണ്ടം മെഷീന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടെക്നോപാര്*ക്ക് ടെക്കീസിന് കോണ്ടം മെഷീന്*

    തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാര്*ക്കായ തിരുവനന്തപുരത്തെ ടെക്*നോപാര്*ക്കില്* കോണ്ടം വെന്*ഡിങ് മെഷീന്* സ്ഥാപിയ്ക്കുന്നു. മുപ്പതിനായിരത്തോളം പേര്* ജോലിയെടുക്കുന്ന ടെക്*നോപാര്*ക്കില്* ഹെല്*ത്ത്*കെയര്* കമ്പനിയായ എച്ച്എല്*എല്* ലൈഫ്*കെയര്* ലിമിറ്റഡാണ് കോണ്ടം വെന്*ഡിങ് മെഷീന്* സ്ഥാപിയ്ക്കുന്നത്.ടെക്*നോപാര്*ക്കിലെ തൊഴിലാളികള്*ക്കിടയിലെ ഉറ ഉപയോഗം നേരത്തെ തന്നെ വാര്*ത്തകളില്* ഇടം പിടിച്ചിട്ടുണ്ട്. ഉപയോഗശേഷം ഉപേക്ഷിച്ച കോണ്ടം അടിഞ്ഞുകൂടി ടോയ്*ലെറ്റ് ഡ്രെയിനേജ് അടഞ്ഞതും ശുചീകരണ തൊഴിലാളികള്* ഇത് കണ്ടെത്തിയതും ദേശീയ മാധ്യമങ്ങള്* തന്നെ വന്* പ്രധാന്യത്തോടെ വാര്*ത്തയാക്കിയിരുന്നു.

    ഒരാഴ്ചയ്ക്കുള്ളില്* പുതിയ വെന്*ഡിങ് മെഷീന്* സ്ഥാപിയ്ക്കുന്നതോടെ ക്യാമ്പസിനുള്ളിലെ കോണ്ടം ഉപയോഗം കൂടുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്* ക്യാമ്പസിനുള്ളില്* ജോലിയ്ക്ക് വരുന്നവര്*ക്ക കോണ്ടം എന്തിനാണെന്ന ചോദ്യവും ചില കോണുകളില്* നിന്നുയരുന്നുണ്ട്. എന്നാല്* ലൈംഗികജന്യ രോഗങ്ങളും മറ്റു തടയുന്ന കോണ്ടത്തെ അകറ്റി നിര്*ത്തേണ്ടെന്നാണ് ടെക്കികള്* പറയുന്നത്.

    വാണിജ്യ വിപണനസാധ്യതകള്* കൂടി മുന്നില്* കണ്ടാണ് ക്യാമ്പസിനുള്ളിലെ ടെക്*നോമാളില്* എച്ച്എല്*എല്* വെന്*ഡിങ് മെഷീന്* സ്ഥാപിയ്ക്കുന്നത്. 7500 രൂപ മാസവാടകയായി ടെക്*നോപാര്*ക്കിന് ഇതിലൂടെ ലഭിയ്ക്കുമെന്ന് ഐടി പാര്*ക്ക് ഡെവലപ്*മെന്റ് ഓഫീസര്* എം വാസുദേവന്* പറഞ്ഞു. 200 കമ്പനികളിലായി മുപ്പതിനായിരത്തോളം ജീവനക്കാര്* ഐടി പാര്*ക്കില്* പ്രവര്*ത്തിയ്ക്കുന്നുണ്ട്.

    കോണ്ടം ഇപ്പോള്* എല്ലാ കടകളിലും ലഭ്യമാണ്. അതിനാല്* ടെക്*നോപാര്*ക്കില്* ലഭ്യമല്ലെങ്കില്* പോലും ആവശ്യക്കാര്*ക്ക് പുറമെ വാങ്ങാവുന്നതേയുള്ളൂ. വാസുദേവന്* വെന്*ഡിങ് സ്ഥാപിയ്ക്കുന്നതിനെ വിമര്*ശിയ്ക്കുന്നവര്*ക്ക് മറുപടി നല്*കുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X