ജിന്നാ അനുകൂല പരാമര്*ശവുമായി അദ്വാനി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജിന്നാ അനുകൂല പരാമര്*ശവുമായി അദ്വാനി

    ദില്ലി: മഹമ്മദലി ജിന്നാ അനുകൂല പരാമര്*ശവുവമായി വിവാദക്കൊടുങ്കാറ്റുയര്*ത്തിക്കൊണ്ട് ബിജെപി നേതാവ് എല്*കെ ആദ്വാനി വീണ്ടും രംഗത്ത്. അഞ്ചുവര്*ഷം മുമ്പ് 2005ല്* നടത്തിയ പരാമര്*ശം വന്* വിവാദമായിട്ടും താന്* അതില്* നിന്നും പിന്നോട്ടുപോയിട്ടില്ലെന്നാണ് അദ്വാനിയുടെ പുതിയ പ്രസ്താവന നല്*കുന്ന സൂചന.

    മതേതര രാജ്യത്തിനായി വാദിച്ച പാകിസ്താന്* രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന നേരിട്ട എതിര്*പ്പുകള്* ജിന്നാ അനുകൂല പ്രസ്താവനയിലൂടെ താനും അനുഭവിച്ചെന്നാണ് അദ്വാനിയുടെ വെളിപ്പെടുത്തല്*.

    മുതിര്*ന്ന പത്രപ്രവര്*ത്തകന്* എം.ജെ. അക്ബര്* രചിച്ച 'ടിന്റര്*ബോക്*സ് ദ് പാസ്റ്റ് ആന്*ഡ് ഫ്യൂച്ചര്* ഓഫ് പാകിസ്താന്*' പുസ്തകത്തിന്റെ പ്രകാശനം നിര്*വഹിക്കുകയായിരുന്നു അദ്വാനി.

    2005 ല്* നടത്തിയ പാക് സന്ദര്*ശനത്തിനിടെ ജിന്നയെ മതേതരവാദി നേതാവ് എന്ന് അദ്വാനി വിശേഷിപ്പിച്ചത് ഇന്ത്യയില്* വന്*വിവാദമായിയിരുന്നു. ആര്*എസ്എസിന്റെയും മറ്റു കക്ഷികളുടെയും കടുത്ത വിമര്*ശനത്തെത്തുടര്*ന്ന് അദ്ദേഹത്തിന് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്നു.

    2007 ഡിസംബറില്* ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്*ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ആര്*എസ്എസും പാര്*ട്ടിയും അദ്ദേഹത്തിനെതിരായ നിലപാട് മയപ്പെടുത്തുകയായിരുന്നു.

    ജിന്നയെക്കുറിച്ചുള്ള തന്റെ നിലപാടില്* ഉറച്ചുനിന്ന അദ്വാനി പാകിസ്താന്റെ രാഷ്ട്രീയ അസ്ഥിരതയ്ക്കു മൗലാനാ അബുള്* ആലാ മദൂദി, മുന്* ഏകാധിപതി സിയാ ഉള്* ഹഖ് തുടങ്ങിയവരാണു കാരണക്കാരെന്നു ചൂണ്ടിക്കാട്ടി.

    പാകിസ്താന്റെ പിതാവ് ജിന്നയാണ് എന്നാല്* തലതൊട്ടപ്പന്* മൗലാനാ മദൂദിയാണ്. ആ രാജ്യത്തിന് ആധുനിക രാഷ്ട്രമായി മാറാനുള്ള പ്രതിബന്ധം മദൂദിയുടെ ആശയങ്ങള്*ക്കുള്ള സ്വീകാര്യതയാണ്.പാകിസ്താനിലെ അസ്ഥിരത ആശങ്കാജനകമാണെങ്കിലും രാജ്യം വിഘടിച്ചുപോകാനുള്ള സാധ്യതകളില്ല-അദ്വാനി പറഞ്ഞു






    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X