ദില്ലി: ലക്കുംലഗാനുമില്ലാതെ മുന്നോട്ടു കുതിയ്ക്കുന്ന വിലക്കയറ്റം സാധാരണക്കാരന്റെ ജീവതം വഴിമുട്ടിയ്ക്കുമ്പോള്* വിലക്കയറ്റത്തെ ചൊല്ലി യുപിഎ സര്*ക്കാരില്* ചേരിപ്പോര്. വിലക്കയറ്റവും അഴിമതിയും തടയുന്നതിനുള്ള തടസ്സം കൂട്ടുകക്ഷി ഭരണമാണെന്ന എ.ഐ.സി.സി. ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയുടെ പരാമര്*ശമാണ് വിവാദമായത്. രാഹുലിനെ രൂക്ഷമായി വിമര്*ശിച്ചു കൊണ്ടാണ് യുപിഎയിലെ ഘടകകക്ഷിയായ എന്*സിപി രംഗത്തെത്തിയിരിക്കുന്നത്. എന്*സിപി വക്താവ് ഡിപി ത്രിപാഠി തുറന്നടിച്ചു. യുപിഎ സംവിധാനത്തിനുകീഴില്* കൂട്ടുകക്ഷി ഭരണത്തിന് നേതൃത്വം നല്*കുന്നതും പ്രഥമസ്ഥാനം വഹിക്കുന്നതുമായ കോണ്*ഗ്രസ് പ്രതികരണത്തില്* വിനയം പ്രകടിപ്പിക്കണമെന്നും രാഹുലിന്റെ പ്രസ്താവന ധിക്കാരമെന്നു തോന്നിക്കുന്ന തരത്തില്* ആവരുതായിരുന്നുവെന്നും ത്രിപാഠി പറഞ്ഞു.
ലഖ്*നൊവില്* വിദ്യാര്*ഥികളുമായി സംവദിക്കവേ, വിലക്കയറ്റവും അഴിമതിയും തടയാന്* പറ്റാത്തത് കോണ്*ഗ്രസ്സിന്റെ ഏകകക്ഷി ഭരണമില്ലാത്തതുകൊണ്ടാണെന്നായിരുന്നു രാഹുല്* പറഞ്ഞത്. ില്* ഭക്ഷ്യകൃഷി വകുപ്പുകള്* കൈകാര്യം ചെയ്യുന്ന എന്*.സി.പി നേതാവ് ശരദ് പവാറിനെ ഉന്നം വെയ്ക്കുന്നതായിരുന്നു പ്രസ്താവന. ഇത് മനസ്സിലാക്കിക്കൊണ്ടാണ് എന്*സിപി രാഹുലിനെതിരെ ആഞ്ഞടിച്ചത്.
ലോകത്ത് 65 രാജ്യങ്ങളിലും കൂട്ടുകക്ഷി ഭരണമാണ് നിലവിലുള്ളത്. ഇറ്റലിയിലും കൂട്ടുകക്ഷി സര്*ക്കാറാണുള്ളതെന്ന് കോണ്*ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പരോക്ഷമായി കളിയാക്കുംവിധം ത്രിപാഠി പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ കാലത്തേതുപോലെ വിലക്കയറ്റം തടയാന്* എന്താണ് കേന്ദ്രസര്*ക്കാറിന് കഴിയാത്തതെന്നായിരുന്നു രാഹുലിനോട് ലഖ്*നൗവിലെ ഒരു വിദ്യാര്*ഥിയുടെ ചോദ്യം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്* കോണ്*ഗ്രസ്സിന്റെ ഏകകക്ഷി ഭരണമായിരുന്നുവെന്ന് രാഹുല്* മറുപടി നല്*കി. ഈ പരാമര്*ശത്തെയും ത്രിപാഠി ചോദ്യം ചെയ്തു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ് വിലക്കയറ്റത്തിനെതിരെ ഏറ്റവും ശക്തമായ ബഹുജന സമരമുണ്ടായതെന്ന് ഓര്*ക്കണമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.സര്*ക്കാരിന് തലവേദനയായ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെ വ്യവസായ വളര്*ച്ചാ മുരടിപ്പും കേന്ദ്ര സര്*ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിലപ്പെരുപ്പം നിയന്ത്രിയ്ക്കാന്* വഴി തേടി രണ്ട് ദിവസമായി മാരത്തണ്* ചര്*ച്ചകള്* നടന്നെങ്കിലും പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് വ്യവസായിക വളര്*ച്ച വന്*തോതില്* ഇടിഞ്ഞ വാര്*ത്തകളും പുറത്തുവന്നത്. കഴിഞ്ഞ നവംബറില്* 11.3 ശതമാനമായിരുന്ന വ്യവസായിക വളര്*ച്ചാ നിരക്ക് ഈ നവംബറില്* 2.7 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്* ധനരംഗത്ത് അടിയന്തര നടപടികള്*ക്ക് സര്*ക്കാര്* നിര്*ബന്ധിതമായിട്ടുണ്ട്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>