'കരുണാകരന്റെ മകന്* എന്നതാണു ബാങ്ക് ബാലന്*സ് '

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    'കരുണാകരന്റെ മകന്* എന്നതാണു ബാങ്ക് ബാലന്*സ് '

    തിരുവനന്തപുരം: കേരള ജനതയുടെ പൊതുസ്വത്താണു കെ. കരുണാകരന്* എന്ന് മകന്* കെ. മുരളീധരന്*. ഒരു പതിറ്റാണ്ടായി അധികാരത്തില്*നിന്ന് വിട്ടുനിന്നിട്ടും ജനഹൃദയങ്ങളെ സ്വാധീനിക്കാന്* കരുണാകരനു കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്* നടത്തിയ കരുണാകരന്* അനുസ്മരണ സമ്മേളനത്തില്* അദ്ദേഹത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയായിരുന്നു മുരളീധരന്*.

    കരുണാകരന്റെ മകന്* എന്നതാണു എന്റെ ബാങ്ക് ബാലന്*സ്. അതിനെ മക്കള്* രാഷ്ട്രീയം എന്ന് ആക്ഷേപിച്ചവര്* ഇപ്പോഴെങ്കിലും അവരുടെ ചെയ്തികള്* പരിശോധിക്കണം.

    രാഷ്ട്രീയപാര്*ട്ടികള്* സ്ഥാനാര്*ഥികളെ നിര്*ത്തുമ്പോള്* അച്ഛനാരെന്നു നോക്കിയല്ല ജനങ്ങള്* വോട്ട് ചെയ്യുന്നത്. തങ്ങള്*ക്ക് എന്തു നേട്ടം നല്*കാന്* അയാള്*ക്കു കഴിയുമെന്നതാണ് അവരുടെ നോട്ടം-മുരളി പറഞ്ഞു.

    ജനാധിപത്യ സംഘടനയായ കോണ്*ഗ്രസ് ഭരണത്തിലിരിക്കുന്ന കാലത്ത് ഗ്രൂപ്പു വഴക്കും ചേരിതിരിവും ഉണ്ടായിട്ടുണ്ടെങ്കിലും, സംസ്ഥാന വികസനത്തിന് ഏറെ കാര്യങ്ങള്* ചെയ്തത് ഇക്കാലയളവിലാണ്.

    പാര്*ട്ടിയിലെ ഗ്രൂപ്പുകളും വഴക്കുകളും അതിന്റെ വഴിക്ക്, സംസ്ഥാനത്തിന്റെ വികസനം വേറെ എന്ന നിലപാട് കോണ്*ഗ്രസിനുള്ളതു കൊണ്ടാണിത്. പാര്*ട്ടിയില്* എന്തു പ്രശ്*നമുണ്ടായാലും സംസ്ഥാന വികസനവും ജനങ്ങളുടെ പുരോഗതിയും ഒന്നാം അജന്*ഡയായി കാണുന്നവരാണു കോണ്*ഗ്രസുകാര്*.

    കരുണാകരന്* മുഖ്യമന്ത്രിയായിരുന്നപ്പോഴും മറ്റു കോണ്*ഗ്രസ് നേതാക്കളുടെ കാലത്തും നിര്*മാണ പ്രവര്*ത്തനങ്ങളില്* മാസങ്ങളുടെ മാത്രം കാലതാമസമുണ്ടായാല്* പോലും അവിടെ റീത്ത് വച്ചവരാണ് ഇടതുപക്ഷം. അത്തരത്തിലെങ്കില്* സ്മാര്*ട് സിറ്റിയുള്*പ്പെടെയുള്ള കാര്യങ്ങളില്* എത്ര റീത്തു വയ്*ക്കേണ്ടിവരുമായിരുന്നു-മുരളീധരന്* ചോദിച്ചു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X