കര്*ഷക ആത്മഹത്യ പാപങ്ങളുടെ ഫലമെന്ന് മന്ത്രി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കര്*ഷക ആത്മഹത്യ പാപങ്ങളുടെ ഫലമെന്ന് മന്ത്രി

    ഭോപ്പാല്*: മധ്യപ്രദേശില്* കര്*ഷകര്* ആത്മഹത്യ ചെയ്യുന്നതിനെ കൃഷി മന്ത്രി ന്യായീകരിച്ച് പ്രസ്താവന നടത്തിയത് വിവാദമാകുന്നു. മുന്*കാലങ്ങളില്* അവര്* ചെയ്ത പാപഫലമാണ് ഇപ്പോള്* അനുഭവിക്കുന്നതെന്നായിരുന്നു മന്ത്രി രാമകൃഷ്ണ കുസ്മരിയ പറഞ്ഞത്.

    മുന്* വര്*ഷങ്ങളില്* വന്* തോതില്* രാസവളം ഉപയോഗിച്ചതോടെ മണ്ണിന്റെ ഗുണമേന്*മ നഷ്ടമാകുകയും വിളവ് കുറയുകയും ചെയ്തു. ഇതു യാതൊരു വിധത്തിലും തിരിച്ചു കൊണ്ടുവരാന്* സാധിക്കില്ല. കീടനാശിനികളെ അതിജീവിക്കാന്* കീടങ്ങള്*ക്കു കഴിഞ്ഞു. ഇതോടെ കൃഷി വന്* തോതില്* നശിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    കൃഷി വന്* തോതില്* നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാനാവാതെ കര്*ഷകര്* ആത്മഹത്യയില്* അഭയം തേടുകയാണ്.

    മധ്യപ്രദേശില്* കൃഷി മന്ത്രിയുടെ മണ്ഡലത്തിലടക്കം കര്*ഷക ആത്മഹത്യകള്* പെരുകിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയപ്പോഴാണ് വിചിത്രമായ പ്രസ്താവന കൃഷി മന്ത്രിനടത്തിയത്.

    2009 സെപ്റ്റംബറില്* തന്റെ നിയോജകമണ്ഡലമായ ദമോയിലെ കൃഷിനാശത്തിന് കാരണം അന്യഗ്രഹജീവികളാണെന്ന് പ്രസ്താവനയിറക്കി വിവാദത്തിലായ ആളാണ് കുസ്മരിയ.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X