വിലക്കയറ്റം നിയന്ത്രിക്കാന്* കേന്ദ്രം രംഗത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിലക്കയറ്റം നിയന്ത്രിക്കാന്* കേന്ദ്രം രംഗത്ത്

    ദില്ലി : രാജ്യത്തെ ജനജീവിതത്തെ ദുരുതത്തിലാക്കിക്കൊണ്ടു കുതിച്ചുകയറുന്ന അവശ്യവസ്തു വിലവര്*ധന നിയന്ത്രിക്കുന്നതിനും വിലനിലവാരം നിരന്തരം പരിശോധിച്ചു പരിഹാരം നിര്*ദേശിക്കുന്നതിനും ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്* പ്രത്യേക സമിതിക്കു കേന്ദ്രസര്*ക്കാര്* രൂപംനല്*കി. ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട അടിയന്തര നടപടികളെന്തെന്നു സംസ്ഥാനങ്ങളെയും കേന്ദ്ര സര്*ക്കാരിന്റെ വിവിധ വകുപ്പുകളെയും സമിതി ഉപദേശിക്കും. സംസ്ഥാന ഏജന്*സികളുമായി നേരിട്ടു സമ്പര്*ക്കംപുലര്*ത്തി അതിവേഗ നടപടികള്* ശുപാര്*ശ ചെയ്യും.

    പ്രധാനമന്ത്രി മന്*മോഹന്* സിങ്ങിന്റെ നേതൃത്വത്തില്* കഴിഞ്ഞ ദിവസങ്ങളില്* നടന്ന ഉന്നതതല കൂടിയാലോചനകളിലാണു സമിതി രൂപീകരിക്കാന്* തീരുമാനമായത്. അവശ്യവസ്തുക്കള്* വാങ്ങി വിതരണം ചെയ്യുന്നതിനു മുന്*ഗണന നല്*കാന്* പൊതുമേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ എണ്ണകളുടെയും പയറിന്റെയും സബ്*സിഡി തുടരും. എണ്ണ, അരി, പയര്* എന്നിവയുടെ കയറ്റുമതി നിരോധനവും തുടരും.

    ധനമന്ത്രാലയത്തിലെ മുഖ്യ ധനകാര്യ ഉപദേഷ്ടാവിന്റെ നേതൃത്വത്തില്* മന്ത്രാലയാന്തര സമിതിക്കും (ഐഎംജി) രൂപംനല്*കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്*ക്കു മുന്*ഗണന നല്*കി പണപ്പെരുപ്പനിരക്കു വിശകലനം ചെയ്യുകയാണ് ഈ സമിതിയുടെ മുഖ്യ ചുമതല. ഉല്*പാദനവും മഴലഭ്യതയിലെ ഏറ്റക്കുറച്ചിലുകളും പഠിക്കുന്നതിനു സമിതി സ്ഥിരം സംവിധാനമുണ്ടാക്കും.

    മുന്നറിയിപ്പു സൂചനകളും രാജ്യാന്തര പ്രവണതകളും പഠിക്കുക, സാമ്പത്തിക, ഉല്*പാദന, വിപണന, വിതരണ, അടിസ്ഥാനസൗകര്യ മേഖലകളില്* ഉടന്* നടപടികളെടുത്തു വിലകള്* നിയന്ത്രിച്ചുനിര്*ത്തുക, സ്ഥിതിവിവരക്കണക്കുകള്* ശേഖരിക്കുന്നതിനും സ്ഥിതിഗതികള്* മുന്*കൂട്ടി പ്രവചിക്കുന്നതിനുമുള്ള സംവിധാനങ്ങള്* ശക്തിപ്പെടുത്തുന്നതിനു മാര്*ഗങ്ങള്* നിര്*ദേശിക്കുക തുടങ്ങിയവ മന്ത്രാലയ സമിതിയുടെ ചുമതലയാണ്.

    അവശ്യവസ്തുക്കളുടെ കയറ്റിറക്കുമതി നയം നിരന്തരം വിശകലനം ചെയ്യും. കയറ്റുമതി നിയന്ത്രിക്കുന്നതിനും ഇറക്കുമതി നിയന്ത്രണങ്ങള്* ലഘൂകരിക്കുന്നതിനുമായിരിക്കും ഊന്നല്*. ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്തുന്നതിന് ഇറക്കുമതിച്ചുങ്കം കുറയ്ക്കും.

    കര്*ഷകച്ചന്തകളും മൊബൈല്* ബസാറുകളും സ്ഥാപിക്കുന്നതിനു സംസ്ഥാനങ്ങള്*ക്കു സഹായം നല്*കും. സിവില്* സപ്*ളൈസ് കോര്*പറേഷനുകളുടെയും സഹകരണ സംഘങ്ങളുടെയും പ്രവര്*ത്തനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രസഹായമുണ്ടാകും.

    കാര്*ഷികോല്*പന്ന വിപണന സമിതി (എപിഎംസി) നിയമം പുനരവലോകനം ചെയ്യാനും സംസ്ഥാനങ്ങള്*ക്കു നിര്*ദേശം നല്*കി. വിപണന സംവിധാനത്തിലെ അപാകതകള്* പരിഹരിക്കുന്നതിനാണിത്. നികുതികളും ലെവികളും വെട്ടിക്കുറച്ച് അവശ്യവസ്തു നീക്കം സുഗമമാക്കുന്നതിനും സംസ്ഥാനങ്ങളോടു നിര്*ദേശിച്ചിട്ടുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X