ലീഡര്* യാത്രയായത് മനശാന്തിയോടെ: ചെന്നിത്തല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലീഡര്* യാത്രയായത് മനശാന്തിയോടെ: ചെന്നിത്തല

    തിരുവനന്തുപുരം: കെ. മുരളീധരനെ കോണ്*ഗ്രസില്* തിരിച്ചെടുക്കുമെന്ന് കരുണാകരന്* മരിക്കുന്നതിനു മുന്*പുതന്നെ അദ്ദേഹത്തിന് ഉറപ്പു കൊടുത്തിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അതിനു താന്*തന്നെ മുന്*കയ്യെടുക്കുമെന്ന് കരുണാകരനെ അറിയിച്ചിരുന്നുവെന്നും ഒരു ചാനലിന് നല്*കിയ അഭിമുഖത്തില്* അദ്ദേഹം പറഞ്ഞു.

    അന്ത്യാഭിലാഷം പൂര്*ത്തീകരിക്കാതെയാണു കരുണാകരന്* യാത്രയായതെന്നു പറയുന്നതു ശരിയല്ല
    കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്* ഒറ്റയ്ക്ക് അദ്ദേഹവുമായി ഒടുവില്* സംസാരിച്ചപ്പോഴാണ് ഈ ഉറപ്പു കൊടുത്തത്.

    മുരളിയെ തിരിച്ചെടുക്കണമെന്ന് അദ്ദേഹം വികാരാധീനനായി ആവശ്യപ്പെട്ടു. 'തീര്*ച്ചയായും ആ ആഗ്രഹം നിറവേറ്റും എന്നു ഞാന്* ഉറപ്പു കൊടുത്തു. കരുണാകരന്*തന്നെ ഇക്കാര്യം മുരളിയോടു പറഞ്ഞിട്ടുണ്ട്-രമേശ് പറഞ്ഞു.

    മുരളിയെ നേരത്തേ തിരിച്ചെടുക്കാത്തതിനു പിന്നില്* ഞനാണെന്ന് ഏറെപ്പേരും വിശ്വസിക്കുന്നു. എന്നാല്*, കെപിസിസിയില്* മുരളിക്ക് അനുകൂലമായി സംസാരിക്കാന്* ഏതാനുംപേര്* മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണു വാസ്തവം. മുരളി വരുന്നതില്* എനിക്കു പേടിയൊന്നുമില്ല. മുരളിയെ തിരിച്ചെടുക്കുമ്പോള്* ഒരു മുന്* കെപിസിസി പ്രസിഡന്റിന് അര്*ഹമായ സ്ഥാനവും പരിഗണനയും കൊടുക്കുകയും ചെയ്യും- അദ്ദേഹം വ്യക്തമാക്കി.

    താനും ഉമ്മന്* ചാണ്ടിയും രണ്ടുപക്ഷത്തായിരുന്നു എന്നതും സത്യമാണ്.തിരഞ്ഞെടുപ്പു കഴിഞ്ഞാല്* മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതു ഹൈക്കമാന്*ഡ് ആണെങ്കിലും മുഖ്യമന്ത്രിപദത്തിന് ഏറ്റവും അവകാശം ഉമ്മന്* ചാണ്ടിക്കുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X