ഷാഹിനയുടെ ജാമ്യം: പ്രോസിക്യൂഷന്റെ നിലപാട് തേടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഷാഹിനയുടെ ജാമ്യം: പ്രോസിക്യൂഷന്റെ നിലപാട് തേടി

    ബാംഗ്ലൂര്*: ബാംഗ്ലൂര്* സ്*ഫോടനപരമ്പരക്കേസില്* അബ്ദുല്* നാസര്* മദനിക്കെതിരെ മൊഴി നല്*കിയ സാക്ഷികളെ സ്വാധീനിച്ചെന്ന കേസില്* തെഹല്*ക റിപ്പോര്*ട്ടര്* കെകെ. ഷാഹിനയുടെ മുന്*കൂര്* ജാമ്യാപേക്ഷ കര്*ണാടക ഹൈക്കോടതി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്* മാറ്റിവച്ചു. പ്രോസിക്യൂഷന് എതിര്*വാദം സമര്*പ്പിക്കുന്നതിനാണ് ജസ്റ്റിസ് വി. ജഗന്നാഥ് സാവകാശം അനുവദിച്ചത്. നേരത്തേ മടിക്കേരി കോടതി ഷാഹിനയുടെ മുന്*കൂര്* ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെത്തുടര്*ന്നാണ് അവര്* ഹൈക്കോടതിയെ സമീപിച്ചത്.

    2008 ജൂലൈ 25നു നടന്ന ബാംഗൂര്* സ്*ഫോടനപരമ്പരയുടെ ഗൂഢാലോചന നടന്നെന്നു കരുതുന്ന ലക്കേരി എസ്*റ്റേറ്റില്* മറ്റു പ്രതികളോടൊപ്പം മദനിയെ കണ്ടെന്നു മൊഴി കൊടുത്ത കെ.ബി. റഫീഖ്, ബിജെപി പ്രവര്*ത്തകന്* കെ.കെ. യോഗാനന്ദ് എന്നിവരെയാണ് നവംബര്* 16നു മറ്റു നാലു പേരോടൊപ്പം ഷാഹിന കുടകില്* സന്ദര്*ശിച്ചു ലേഖനം പ്രസിദ്ധീകരിച്ചത്.

    സാക്ഷികളെ ഷാഹിനയും സംഘവും ചേര്*ന്നു ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്* ശ്രമിച്ചെന്ന പരാതിയില്* ക്രിമിനല്* ശിക്ഷാനിയമത്തിന്റെ 506ാം വകുപ്പു പ്രകാരമാണു കേസ്. പിന്നീടു രാജ്യദ്രോഹക്കുറ്റം കൂടി ചുമത്തുകയും ചെയ്തു.

    ഷാഹിനയ്*ക്കെതിരെ ഇത്തരത്തിലൊരു കേസ് രജിസ്റ്റര്* ചെയ്തതിനെതിരെ സംസ്ഥാനത്തെ മാധ്യമപ്രവര്*ത്തകര്* രംഗത്തെത്തുകയും മുഖ്യമന്ത്രിയ്ക്ക് കത്ത് നല്*കുകയും ചെയ്തിരുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X