ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

    ദില്ലി: ശബരിമല പുല്ലുമേടിലുണ്ടായ അപകടം കേന്ദ്രസര്*ക്കാര്* ദേശീയദുരന്തമായി പ്രഖ്യാപിച്ചു.രക്ഷാപ്രവര്*ത്തനത്തിന് എല്ലാവിധ സഹായവും നല്*കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി അറിയിച്ചിട്ടുണ്ട്.മൃതദേഹങ്ങള്* വീടുകളിലെത്തിക്കാന്* അമ്പതിലധികം കെഎസ്ആര്*ടി.സി ബസ്സുകള്* കുമളിയില്* സജ്ജീകരിച്ചിട്ടുണ്ട്.

    പുല്ലുമേടില്* ഉണ്ടായ അപകടത്തെ കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു അന്വേഷണ രീതി പിന്നീടു പ്രഖ്യാപിക്കും. ദുരന്തസ്ഥലം സന്ദര്*ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മൃതദേഹങ്ങള്* പോസ്റ്റു മോര്*ട്ടത്തിനു ശേഷം സര്*ക്കാര്* ചെലവില്* വീടുകളില്* എത്തിക്കും. മരിച്ചവരുടെ ബന്ധുക്കള്* അടിയന്തര സഹായമായി 5,000 രൂപ വീതം അനുവദിക്കും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്*ക്കാര്* വഹിക്കും. തേക്കടി ദുരന്തത്തിനു സമാനമായ നഷ്ടപരിഹാരം അനുവദിക്കുന്നകാര്യം സര്*ക്കാര്* പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X