ശബരിമല ദുരന്തം: 104 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശബരിമല ദുരന്തം: 104 മരണം

    വണ്ടിപ്പെരിയാര്* (ഇടുക്കി): ശബരിമലയില്* മകരജ്യോതിദര്*ശനംകഴിഞ്ഞ് പുല്ലുമേട്-വള്ളക്കടവ് കാനനപാതയിലൂടെ തീര്*ഥാടകര്* മടങ്ങുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 102 പേര്* മരിച്ചു. ഇതില്* 40 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. 62 പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. മരിച്ചവരില്* രണ്ട് മലയാളികളും ഉള്*പ്പെടുന്നു. മലപ്പുറം വേങ്ങര സ്വദേശി പട്ടേല്* കോരുക്കുട്ടി (60), എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണന്* എന്നിവരാണ് ഇവര്*. കൂടുതല്* മലയാളികള്* ദുരന്തത്തില്* ഉള്*പ്പെട്ടിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. മരിച്ചവരിലേറെയും തമിഴ്*നാട്, ആന്ധ്ര, കര്*ണാടക സ്വദേശികളാണ്.
    102 മൃതദേഹങ്ങളും കുമളിയിലെ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്*മോര്*ട്ടം തുടങ്ങിയിട്ടുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്* സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കും.

    വെള്ളിയാഴ്ച രാത്രി 8.15ഓടെയായിരുന്നു അപകടം. മകരജ്യോതി ദര്*ശനംകഴിഞ്ഞ് ശബരിമലയില്*നിന്ന് പുല്*മേട്ടിലേക്കു തിരികെവന്ന തീര്*ഥാടകര്* തിക്കും തിരക്കും കൂട്ടിയപ്പോള്*, പുല്*മേട്ടില്* പാര്*ക്ക് ചെയ്ത വാനിനുമുകളില്* കയറി. ഭക്തരുടെ എണ്ണം വര്*ധിച്ചതോടെ വാന്* മറിഞ്ഞു. രണ്ടുതവണ കരണം മറിഞ്ഞ വാനിനടിയില്* നിരവധി തീര്*ഥാടകര്*പെട്ടു.

    തുടര്*ന്നുണ്ടായ വന്*തിരക്കില്* ഒട്ടേറെപ്പേര്*ക്ക് ഗുരുതരമായി പരിക്കേറ്റു. അഭൂതപൂര്*വമായ തിരക്കില്* നിരവധിപേര്*ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാടിനുള്ളിലെ ഈ പ്രദേശത്ത് വാര്*ത്താവിനിമയ സംവിധാനങ്ങള്* ഒന്നും തന്നെയില്ല. . വഴിയില്* തീര്*ത്ഥാടകരും വാഹനങ്ങളും നിറഞ്ഞിരുന്നതിനാല്*, അപകടസ്ഥലത്തുനിന്ന് പരിക്കേറ്റവരെ വണ്ടിപ്പെരിയാറ്റിലും മറ്റും എത്തിക്കാന്* വൈകി.

    ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റില്*നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് പുല്ലുമേട്. ഇവിടെനിന്നാല്* മകരജ്യോതികാണുകയും ചെയ്യാം. ഈ വഴിയിലൂടെ ജീപ്പ് സര്*വീസുമുണ്ടായിരുന്നു. വാഹനങ്ങള്* ഇട്ടിട്ട് അതില്*നിന്നും അല്ലാതെയുമായി പതിനായിരങ്ങള്* ഇവിടെനിന്ന് മകരജ്യോതി കണ്ടിരുന്നു. തുടര്*ന്ന് മടങ്ങുമ്പോഴാണ് ദുരന്തം.

    അഭൂതപൂര്*വമായ തിരക്കായിരുന്നു ഇത്തവണ മകരജ്യോതി ദര്*ശനത്തിനുണ്ടായിരുന്നത്. ഏതാണ്ട് നാല് ലക്ഷത്തില്*പ്പരം ഭക്തര്* മകരജ്യോതി ദര്*ശനത്തിന് എത്തിയിരുന്നുവെന്നാണ് റിപ്പോര്*ട്ടുകള്*.

    ഹെല്*പ്പ്* ലൈന്* നമ്പറുകള്*: 04869 222049, 04869 253456, 04869 252244





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X