കല്യാണം കൂടാന്* രാഹുല്* ഗാന്ധി ആലപ്പുഴയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കല്യാണം കൂടാന്* രാഹുല്* ഗാന്ധി ആലപ്പുഴയില്*

    ആലപ്പുഴ: കോണ്*ഗ്രസ് നേതാവ് രാഹുല്*ഗാന്ധി അതീവരഹസ്യമായി വെള്ളിയാഴ്ച വൈകീട്ട് ആലപ്പുഴയിലെത്തി. നെഹ്രുകുടുംബത്തിന്റെ വിശ്വസ്തനായ ഉന്നതോദ്യോഗസ്ഥന്റെ മകന്റെയും പ്രധാനമന്ത്രിയുടെ അഡീഷണല്* സെക്രട്ടറിയുടെ മകളുടെയും കല്യാണച്ചടങ്ങില്* പങ്കെടുക്കാനാണ് രാഹുലിന്റെ അപ്രതീക്ഷിത സന്ദര്*ശനം.

    ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയും നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനുമായിരുന്ന സുമന്*ദുബൈയുടെ മകന്* അമിതാഭും പ്രധാനമന്ത്രിയുടെ അഡീഷണല്* െ്രെപവറ്റ്*സെക്രട്ടറിയും തിരുവല്ല പുത്തൂര്*വീട്ടില്* കുടുംബാംഗവുമായ കെ. ഗോപാലകൃഷ്ണന്റെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അനന്തരവള്* സുധയുടെയും മകള്* അമൂല്യയുംം തമ്മിലാണ് കല്യാണം. ചങ്ങനാശ്ശേരി എന്*.എസ്.എസ്. കോളേജ് റിട്ട. പ്രൊഫ. പരേതനായ പി. രാമദാസിന്റെ മകനാണ് വരന്റെ അച്ഛന്*.

    ആലപ്പുഴ പുന്നമട 'ലേക് റിസോര്*ട്ടി'ലാണ് രാഹുലിന്റെ താമസം. ശനിയാഴ്ചയേ രാഹുല്* ദില്ലിയ്ക്ക് തിരിച്ചുപോവുകയുള്ളു. രാഹുലിനൊപ്പം എഐസിസി ജനറല്* സെക്രട്ടറി ദിഗ്*വിജയ്*സിങ്ങും ചില ഉദ്യോഗസ്ഥരും മാത്രമാണുള്ളത്.

    കേരളത്തിലെ നേതാക്കളെ ആരെയും അറിയിക്കാതെയായിരുന്നു രാഹുല്* വന്നത്. അതുകൊണ്ടുതന്നെ അദ്ദഹേത്തെ സ്വീകരിക്കാനും താമസസ്ഥലത്ത് എത്തി കാണുവാനും കേരളനേതാക്കളാരും എത്തിയതുമില്ല.

    നെടുമ്പാശ്ശേരിയില്* വിമാനമിറങ്ങിയ രാഹുലിനെ കനത്ത സുരക്ഷാവലയത്തിലാണ് താമസസ്ഥലത്ത് എത്തിച്ചത്. സന്ദര്*ശനത്തെപ്പറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ആര്*ക്കും അറിവുമുണ്ടായിരുന്നില്ല.

    സ്*പെഷല്* പ്രൊട്ടക്ഷന്* ഗ്രൂപ്പിന്റെ കനത്ത സുരക്ഷാവലയത്തിലാണ് ആലപ്പുഴയില്* രാഹുലിന്റെ താമസം.

    പെണ്*കുട്ടിയുടെ അച്ഛനമ്മമാരുടെ താത്പര്യപ്രകാരം വിവാഹച്ചടങ്ങ് ശനിയാഴ്ച രാവിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലാണ്.

    തുടര്*ന്ന് പുന്നമട ലേക് റിസോര്*ട്ടില്* പ്രമുഖര്*ക്ക് സത്കാരം. അതിനുശേഷം ഹൗസ്*ബോട്ടില്* കായല്*സഞ്ചാരം. വൈകീട്ട് ആറിന് കുമരകം കായല്* റിസോര്*ട്ടില്* അത്താഴവിരുന്ന്.

    സുരക്ഷാകാരണങ്ങളാല്* അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്* നടക്കുന്ന കല്യാണച്ചടങ്ങില്* രാഹുല്*ഗാന്ധി പങ്കെടുക്കുമോയെന്നു തീര്*ച്ചയില്ല. പുന്നമട റിസോര്*ട്ടിലെ സത്കാരം കഴിഞ്ഞ് മടങ്ങുമെന്നാണ് കരുതുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X