ദുരന്തം ആവര്*ത്തിയ്ക്കുന്? ?? ജനുവരി 14

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദുരന്തം ആവര്*ത്തിയ്ക്കുന്? ?? ജനുവരി 14

    ശബരിമല*: മകരജ്യോതി ദിനമായി വരാറുള്ള ജനുവരി 14ന് ശബരിമലയില്* വന്* ദുരന്തമുണ്ടാകുന്നത് ഇത് മൂന്നാം തവണ. കൃത്യം പന്ത്രണ്ട് കൊല്ലം മുമ്പ് 1999 ജനവരി 14നു മകരജ്യോതി നാളില്* പമ്പ ബേസ് ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 53 പേരാണ് അന്നു മരിച്ചത്. ഇതില്* ഭൂരിഭാഗവും കേരളത്തിനു പുറത്തുനിന്നെത്തിയ തീര്*ഥാടകരായിരുന്നു.മകജ്യാതി കണ്ടുകഴിഞ്ഞു മടങ്ങുകയായിരുന്ന തീര്*ഥാടകരാണ് അന്നും ദുരന്തത്തിന് ഇരയായത്. ആയിരക്കണക്കിന് പേര്* മകരജ്യോതി ദര്*ശനത്തിനായി പമ്പയ്ക്ക് സമീപം തടിച്ചുകൂടിയിരുന്നു.

    കുന്നുകളിലും കെട്ടിടങ്ങളിലും മരക്കൊമ്പുകളിലും വാഹനങ്ങള്*ക്കു മുകളിലും തേങ്ങാക്കൂമ്പാരങ്ങള്*ക്കുമേലുമൊക്കെ കയറിനിന്നാണ് ഭക്തര്* ജ്യോതീദര്*ശനം നടത്തിയത്. തിരക്കിനിടെ ഒരു കയര്* പൊട്ടുകയും ഒരു കുന്നിന്റെ വശങ്ങള്* ഇടിയുകയും ചെയ്തു. ഇതിനിടയില്* ഒരു തേങ്ങാക്കൂമ്പാരത്തിനുമേല്* കയറിനിന്നിരുന്നവര്* വഴുതിവീണതാണു ദുരന്തത്തിനിടയാക്കിയത്. പിന്നീട് ഒരു ഇലക്ട്രിക് പോസ്റ്റിന്റെ സ്*റ്റേ വയര്* പൊട്ടിയതും ഒരു ബസ്സിനുമേല്* കയറിനിന്നിരുന്നവര്* നില തെറ്റി വീണതും ദുരന്തത്തിന് ആക്കം കൂട്ടി.

    1952 ജനവരി 14ന് സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് 64 പേര്* മരിച്ചതാണ് ആദ്യസംഭവം. ക്ഷേത്രത്തിനടുത്തു വെടിമരുന്ന് സൂക്ഷിച്ച ഷെഡ്ഡിന് ഉച്ചയ്ക്ക് 3.30നാണ് അന്ന് തീപിടിച്ചത്. പടക്കം പൊട്ടിയപ്പോള്* തെറിച്ച തീപ്പൊരി വെടിമരുന്നു ഷെഡ്ഡില്* ചെന്നു വീണാണ് അപകടമുണ്ടായത്.

    എരുമേലിക്കടുത്ത് പമ്പാവാലിയില്* 2009 ഫിബ്രവരി 17ന് ബസ് മറിഞ്ഞ് 15 അയ്യപ്പന്മാരും കണമലയില്* ലോറി മറിഞ്ഞ് 2010 ജനവരി 12ന് 11 അയ്യപ്പന്മാരും മരിച്ചിരുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X