പുല്*മേട്ടില്* തടിച്ചുകൂടിയത് ലക്ഷങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുല്*മേട്ടില്* തടിച്ചുകൂടിയത് ലക്ഷങ്ങള്*

    ശബരിമല: ശബരിമല തീര്*ഥാടനകാലത്ത് ഏറ്റവുമധികം ഭക്തരെത്തുന്നത് മകരജ്യോതി ദര്*ശന നാളിലാണ്. ലക്ഷക്കണക്കിന് ഭക്തരാണ് ഈ ദിവസം ദുര്*ഘടമായ പാതകളും മലമ്പ്രദേശങ്ങളും കടന്ന് ശബരിമല ദര്*ശനത്തിനെത്തുന്നത്. മകരജ്യോതി ദര്*ശനത്തിനായി സന്നിധാനത്തും പമ്പയിലും വന്*തിരക്കായതിനാലാണ് കാനനപാതയിലുള്ള പുല്*മേട്ടിലേക്ക് ഭക്തരെത്തുന്നത്. വണ്ടിപ്പെരിയാര്* ടൗണില്* നിന്ന് 24 കിലോമീറ്റര്* അകലെയാണ് പുല്ലുമേട്. പെരിയാര്* വന്യജീവി സങ്കേതത്തില്* ഉള്*പ്പെടുന്ന ഈ സ്ഥലത്ത് നിന്നാല്* മകരജ്യോതി വ്യക്തമായി കാണാന്* സാധിക്കുമെന്നതാണ് ഭക്തരെ ഇവിടേക്ക് ആകര്*ഷിക്കുന്നത്.

    കഴിഞ്ഞ ഏതാനും വര്*ഷങ്ങള്* വരെ ആയിരങ്ങളാണ് ഇവിടെയെത്തിയിരുന്നെങ്കില്* ഇത്തവണ ഇവിടെ രണ്ട് ലക്ഷത്തോളം ഭക്തരുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിയ്ക്കാത്ത കണക്കുകള്*. ശബരിമലയില്* കര്*ശന നിയന്ത്രണം ഏര്*പ്പെടുത്തിയത് പുല്*മേട്ടിലെ തിരക്ക് കൂടാന്* കാരണമായി.ആയിരക്കണക്കിന് തീര്*ത്ഥാടകര്* കഴിഞ്ഞ ദിവസം വഴിയില്* കുടുങ്ങിയിരുന്നു. ഇതില്* വലിയൊരു വിഭാഗം ഭക്തര്* വണ്ടിപ്പെരിയാര്* വഴി ഭൂരിപക്ഷവും പുല്*മേട്ടില്* എത്തിയിരുന്നു.

    രണ്ട് ലക്ഷത്തോളം വരുന്ന ഭക്തര്* വെള്ളിയാഴ്ച രാത്രി 8:15 ഓടെ ജ്യോതി ദര്*ശനം കഴിഞ്ഞ ഉടന്* ഒരുമിച്ച് തിരിച്ചിറങ്ങാന്* ശ്രമിക്കവെയാണ് തിക്കുംതിരക്കും ഉണ്ടായതും നൂറിലധികം പേര്* മരിച്ചതും എന്നുമാണ് റിപ്പോര്*ട്ടുകള്*.

    തീര്*ത്ഥാടകര്*ക്ക് നേരെ ഒരു ജീപ്പ് പാഞ്ഞുകയറിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് അധികൃതര്* പറയുന്നു. അതേ സമയം ഭക്തര്* മുകളില്* കയറിയതിനെ തുടര്*ന്ന് ജീപ്പ് മറിഞ്ഞതാണ് അപകടമെന്നും റിപ്പോര്*ട്ടുകളുണ്ട്. തുടര്*ന്ന്

    പരിഭ്രാന്തരായ ജനങ്ങള്* ഓടി രക്ഷപെടാന്* ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. കാനന പാതയായതിനാല്* ഇവിടെ വേണ്ടത്ര പൊലീസും സുരക്ഷാസന്നാഹങ്ങളും ഇല്ലാതിരുന്നത് അപകടത്തിന്റെ രൂക്ഷത വര്*ദ്ധിപ്പിച്ചു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X