പ്രവാസി ഹിന്ദു കേരളത്തില്* മുസ്ലീം പള്ളി പണിയുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രവാസി ഹിന്ദു കേരളത്തില്* മുസ്ലീം പള്ളി പണിയുന്നു

    കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായി കേരളത്തില്* മുസ്ലീങ്ങള്*ക്കായി പള്ളി പണിയുന്നു. ദോഹ കേന്ദ്രമായി പ്രവര്*ത്തിക്കുന്ന ബെഹ്*സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്*മാനും മാനേജിങ് ഡയറക്ടറുമായ ചെറില്* കൃഷ്ണ മേനോന്* ആണ് മുസ്ലീം പള്ളി പണിയുന്നത്. കേരളത്തിലായിരിക്കും ആദ്യത്തെ പള്ളി പണികഴിപ്പിക്കുക. 400 പേര്*ക്ക് ഒരേസമയം നമസ്*കാരം നടത്താവുന്ന പള്ളി 3മാസത്തിനുള്ളില്* പണിപൂര്*ത്തിയാക്കും. പള്ളി പണിയുന്നതിനു പുറമേ ഭഗവദ് ഗീതയ്ക്കായി തിരുവനന്തപുരത്ത് ഒരു പഠനകേന്ദ്രം ആരംഭിക്കാന്* പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    1200 വര്*ഷങ്ങള്*ക്കുശേഷം കേരളത്തില്* ഒരു ഹിന്ദു പണികഴിപ്പിക്കുന്ന ആദ്യത്തെ പള്ളി ആയിരിക്കും ഇതെന്ന് അദ്ദേഹം പറയുന്നു. ചേര രാജാവ് രാമ വര്*മ്മ കുലശേഖര പണികഴിപ്പിച്ച പള്ളി ആണ് ഇതിനുമുമ്പ് കേരളത്തില്* ഹിന്ദുവായ ഒരാള്* പണിത പള്ളി.

    പള്ളി പണിയുന്നതിനായി ഇസ്ലാം മതപണ്ഡിതരുടെയും മതനേതാക്കളുടെയും അനുമതി വാങ്ങിയതായും അദ്ദേഹം അറിയിച്ചു. മറ്റു മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ പ്രവര്*ത്തനങ്ങള്* ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

    2006ല്* പ്രവാസി ഭാരതീയ സമ്മാനും 2009ല്* പദ്മശ്രീ അവാര്*ഡും കൃഷ്ണ മേനോന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രവാസി ഭാരതീയ ദിവസില്* പങ്കെടുക്കുന്നതിനായി അദ്ദേഹം ദില്ലിയിലെത്തിയിരുന്നു.

    മുംസ്ലീം പള്ളി പണിതുകഴിഞ്ഞാല്* ഉടന്* തന്നെ കേരളത്തില്* ഒരു ക്രിസ്ത്യന്* പള്ളി പണിയാന്* ആഗ്രഹമുണ്ടെന്നും ഇതിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.






    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X