ഗാര്*ഡ് മകനെ പീഡിപ്പിച്ചെന്ന് അക്ഷയ് കുമാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗാര്*ഡ് മകനെ പീഡിപ്പിച്ചെന്ന് അക്ഷയ് കുമാര്*

    മുംബൈ: തന്റെ മകനെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്* പീഡിപ്പിച്ചെന്ന് ബോളിവുഡ് നടന്* അക്ഷയ് കുമാര്*. ജൂഹുവിലെ ഒരു കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്*ക്കെതിരെ ആരോപവുമായിട്ടാണ് അക്ഷയ് രംഗത്തെത്തിയിരിക്കുന്നത്. ആറു വയസ്സുകാരനായ മകന്* ആരവിന്റെ പിന്*ഭാഗത്ത് ഉദ്യോഗസ്ഥന്* അമര്*ത്തി നുള്ളിയെന്നാണ് അക്ഷയ് പറയുന്നത്. എന്നാല്* ഉദ്യോഗസ്ഥന്* പറയുന്നത് താന്* കുട്ടിയുടെ ജീവന്* രക്ഷിക്കാന്* ശ്രമിക്കുകയായിരുന്നുവെന്നാണ്.

    കാര്യമെന്തായാലും അക്ഷയുടെ പരാതിയ്ക്കുപിന്നാലെ മുപ്പത്തിയഞ്ചുകാരനായ ഉദ്യോഗസ്ഥനെ ജോലിയില്* നിന്നും പുറത്താക്കിയിട്ടുണ്ട്. കെട്ടിടത്തിലെ വൈദ്യുത സര്*ക്യൂട്ടുകള്* കേന്ദ്രീകരിച്ചിരിക്കുന്ന മുറിയില്* ആരവ് കയറാന്* ശ്രമിച്ചപ്പോള്* കുട്ടിയെ പിന്തിരിപ്പിക്കുകയാണ് സെക്യൂരിറ്റി ചെയ്തതെന്നാണ് ഇയാളെ ജോലിയ്ക്ക് നല്*കിയ ഏജന്*സി പറയുന്നത്.

    അക്ഷയും കുടുംബവും ഒരു കുടുംബസുഹൃത്തിനെ കാണാനായിട്ടാണത്രേ ഗ്രാന്റ് ഈസ്റ്റേണ്* ഷോര്*സില്* എത്തിയത്. ഇവിടെവച്ച് അക്ഷയ് മറ്റുചില പരിചയക്കാരുമായി സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

    ഇതിനിടെ ആരവ് കരയുന്നത് കേട്ട് അക്ഷയ് ശ്രദ്ധിക്കുകയായിരുന്നു. അപ്പോള്* കുട്ടി മീറ്റര്* റൂമിലേയ്ക്ക് പോകാന്*ശ്രമിക്കുകയായിരുന്നുവെന്ന് ഗാര്*ഡ് പറഞ്ഞു. എന്നാല്* ആരവ് അങ്ങനെ ചെയ്തിട്ടില്ലെന്നാണ് അക്ഷയ് പറഞ്ഞത്. മാത്രമല്ല സ്റ്റെപ്പുകള്* കയറുകയായിരുന്ന ആരവിനെ യാതൊരു കാരണവുമില്ലാതെ ഗാര്*ഡ് നുള്ളുകയായിരുന്നുവെന്നും താരം പറഞ്ഞു.

    സംഭവം പ്രശ്*നമായപ്പോള്* ഇവിടെയുണ്ടായിരുന്ന മറ്റൊരാളും തന്റെ മകന് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയത്രേ. ഇതോടെ അധികൃതര്* ഇയാളെ പുറത്താക്കുകയായിരുന്നു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X