ശബരിമല: ഇന്റലിജന്*സ് റിപ്പോര്*്ട്ട് അവഗണിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശബരിമല: ഇന്റലിജന്*സ് റിപ്പോര്*്ട്ട് അവഗണിച്ചു

    തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്ക് പുല്*മേട് വഴിവരുന്ന അയ്യപ്പഭക്തന്*മാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ടെന്നും ആവശ്യമായ മുന്*കരുതല്* വേണമെന്നുമുള്ള ഇന്റലിജന്*സ് റിപ്പോര്*ട്ടിന് ആഭ്യന്തര വകുപ്പ് വില കല്പിച്ചില്ലെന്ന് റിപ്പോര്*ട്ട്.പമ്പ വഴി തിരക്ക് കാരണം മുന്*വര്*ഷങ്ങളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അയ്യപ്പഭക്തര്* പുല്*മേട് വഴി എത്തുന്നുണ്ടെന്ന വിവരം കഴിഞ്ഞമാസം അവസാനമാണ് ഇന്റലിജന്*സ് വിഭാഗം പോലീസ് ആസ്ഥാനത്ത് അറിയിച്ചിരുന്നത്.

    എന്നാല്* അധികൃതര്* ഇതിന് വേണ്ടത്ര പ്രാധാന്യം നല്*കിയില്ല. ഈ ഭാഗങ്ങളില്* വേണ്ടത്ര പോലീസിനെ നിയോഗിക്കാനും തിരക്ക് നിയന്ത്രിക്കാനും പോലീസിനായില്ല.

    മൂവായിരത്തോളം പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും പോലീസിന്റെ ശ്രദ്ധ കൂടുതലും പമ്പയിലും സന്നിധാനത്തും മാത്രം ഒതുങ്ങിയതും ദുരന്തത്തിന്റെ ആഘാതം വര്*ധിപ്പിച്ചു.

    ചാലക്കയം വഴിയല്ലാതെ പരമ്പരാഗത പാതയായ എരുമേലി കരിമല പാതയാണ് തമിഴ്*നാട്ടില്* നിന്നുള്ള തീര്*ത്ഥാടകര്* പ്രധാനമായും ആശ്രയിക്കുന്നത്. ഡിസംബര്* രണ്ടാം വാരമാണ് മൂന്നാം മാര്*ഗമായി പുല്ലുമേട് വഴിയുള്ള കാട്ടുവഴി ഇക്കുറി തുറന്നുകൊടുത്തത്.

    കുമളിയില്* നിന്ന് കോഴിക്കാനം വഴി പുല്ലുമേട്ടില്* എത്തി അവിടെനിന്ന് പാണ്ടിത്താവളം വഴി സന്നിധാനത്ത് വടക്കേ നടയില്* എത്തുന്നതാണ് ഈ വഴി. നടപ്പന്തലിലെ സ്*റ്റേജിന്റെ ഭാഗത്തുകൂടി ആഴിക്ക് സമീപമെത്തി പടി ചവിട്ടാനും കഴിയും.

    തിരക്ക് കുറയ്ക്കാന്* പ്ലാപ്പള്ളിയില്* വാഹനങ്ങള്* പിടിച്ചിടുന്നുവെന്ന വാര്*ത്തകളെ തുടര്*ന്നാണ് അന്യസംസ്ഥാനത്തുനിന്നുള്ള ഭക്തര്* കൂട്ടത്തോടെ പുല്ലുമേട് പാത തിരഞ്ഞെടുക്കുന്നതിനിടയാക്കിയതും മകരവിളക്കുദിനം ദുരന്തത്തില്* കലാശിച്ചതും.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X