പെട്രോള്* വില 2.54രൂപവരെ കൂട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പെട്രോള്* വില 2.54രൂപവരെ കൂട്ടി

    ദില്ലി: വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരുടെ ഭാരം ഇരട്ടിപ്പിച്ചുകൊണ്ട് പൊതുമേഖലാ പെട്രോള്* കമ്പനികള്* പെട്രോള്* വില വീണ്ടും കൂട്ടി. പുതിയ നിരക്ക് ശനിയാഴ്ച അര്*ധരാത്രി മുതല്* പ്രാബല്യത്തിലായി.ഇന്ത്യന്* ഓയില്* കോര്*പ്പറേഷന്* (ഐഒസി) ലിറ്ററിന് 2.50 രൂപയും ഹിന്ദുസ്ഥാന്* പെട്രോളിയം 2.54 രൂപയും ഭാരത് പെട്രോളിയം 2.53 രൂപയുമാണ് വര്*ദ്ധിപ്പിച്ചത്.ഒരു മാസത്തിനിടെ രണ്ടാംതവണയാണ് ഈ വര്*ധന.

    അന്താരാഷ്ട്ര വിപണിയില്* അസംസ്*കൃത എണ്ണ വീപ്പയ്ക്ക് 92 ഡോളറായതിന്റെ പശ്ചാത്തലത്തിലാണ് വിലക്കയറ്റമെന്നാണ് കമ്പനികളുടെ വിശദീകരണം. ഡിസംബര്* 15ന് പെട്രോള്* ലിറ്ററിന് മൂന്നുരൂപയാണ് കൂട്ടിയത്.

    പുതിയ നിരക്കനുസരിച്ച് ദില്ലിയില്* പെട്രോള്*വില ലിറ്ററിന് 58.37 മുതല്* 58.39 രൂപവരെയായി ഉയര്*ന്നു. 2010 ജൂണിലാണ് പെട്രോളിയം വിലവര്*ധനവിലുള്ള നിയന്ത്രണം സര്*ക്കാര്* എടുത്തുകളഞ്ഞത്.

    എങ്കിലും ഇപ്പോഴും അനൗപചാരികമായി പെട്രോളിയം മന്ത്രാലയവുമായി ചര്*ച്ച നടത്തി അനുമതി വാങ്ങിയ ശേഷമാണ് കമ്പനികള്* വിലവര്*ധിപ്പിക്കുന്നത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X