ഇനി ഒന്നിച്ച് മുന്നോട്ടെന്ന് പത്മജയും മുരളിയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇനി ഒന്നിച്ച് മുന്നോട്ടെന്ന് പത്മജയും മുരളിയും

    തൃശൂര്*: രാഷ്ട്രീയം കുടുംബബന്ധങ്ങളെ ബാധിക്കില്ലെന്നും ഇനിയെന്നും ഒന്നിച്ചായിരിക്കുമെന്നും കെ മുരളീധരനും പത്മജ വേണുഗോപാലും. ഒരു ചാനലിന്റെ പരിപാടിയിലാണ് കെ കരുണാകരന്റെ മരണശേഷം ഇരുവരും ഒന്നിച്ച് അഭിപ്രായങ്ങള്* പറഞ്ഞത്. മുരളിയുടെ കോണ്*ഗ്രസ് പുനഃപ്രവേശനത്തെ താന്* തടഞ്ഞിട്ടില്ലെന്ന് പത്മജ പറഞ്ഞു. എന്നാല്* മുരളിയുടെ പുനഃപ്രവേശനത്തിന് കുടുംബം എതിരാണെന്ന തരത്തില്* ചിലര്* പ്രചാരണം നടത്തുകയായിരുന്നെന്നും ദില്ലിയിലും കേരളത്തിലും ഒപ്പം നിന്ന ചിലര്* ഇതിനു പിന്നിലുണ്ടായിരുന്നെന്നും ഇരുവരും പറഞ്ഞു.

    രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള തെറ്റിധാരണ നീങ്ങിയെന്നും തന്നോട് രമേശിനും പിണക്കമില്ലെന്നും മുരളി പറഞ്ഞു.

    ഒരു ഘട്ടത്തില്* രമേശ് ചെന്നിത്തല എന്നെ ഉപദ്രവിച്ചിരുന്നുവെന്ന്് വിശ്വസിച്ചിരുന്നു എന്നാല്* പിന്നീട് ഒരു യാത്രയ്ക്കിടെ സംസാരിച്ചപ്പോള്* ഇക്കാര്യത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായി.

    മാത്രമല്ല കെപിസിസി പ്രസിഡന്റ്ായ ചെന്നിത്തല അറിയാതെ ഞാന്* കോണ്*ഗ്രസിലേയ്ക്ക് തിരിച്ചുവരാന്* ശ്രമം നടത്തുന്നുവെന്നൊരു തെറ്റിദ്ധാരണ അദ്ദേഹത്തിനും ഉണ്ടായിരുന്നു. ഇപ്പോള്* തെറ്റിദ്ധാരണകളെല്ലാം മാറി- മുരളി പറഞ്ഞു.

    അവസാന കാലത്ത് ഉമ്മന്*ചാണ്ടിയോട് കെ.കരുണാകരന് സ്*നേഹമായിരുന്നെന്ന് പത്മജ പറഞ്ഞു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X