ബര്*ലുസ്*കോണി വീണ്ടും ലൈംഗികവിവാദത്തില?? ?*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബര്*ലുസ്*കോണി വീണ്ടും ലൈംഗികവിവാദത്തില?? ?*

    റോം: പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ചതിന് പ്രധാനമന്ത്രി സില്*വിയോ ബെര്*ലുസ്*കോണിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തതിന്റെ പേരില്* സ്വന്തം പാര്*ട്ടിയിലെ നേതാക്കള്* എഴുപത്തിനാലുകാരനായ ബര്*ലുസ്*കോണിയ്*ക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്.

    ബെര്*ലുസ്*കോണിയുടെ പേരില്* കുറ്റപത്രം സമര്*പ്പിച്ചിട്ടില്ലെങ്കിലും ചോദ്യം ചെയ്യുന്നതിനുവേണ്ടി ഹാജരാകാന്* കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    പതിനഞ്ചുവര്*ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രധാനമന്ത്രിക്കുനേരേ ആരോപിച്ചിട്ടുള്ളത്. കോടതിയില്* ഹാജരാകുന്നതില്*നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.

    ഒട്ടേറെ ലൈംഗികാരോപണങ്ങള്* വന്നിട്ടും ഒരു കുലുക്കവും കാണിയ്ക്കാതിരുന്ന നേതാവ് പക്ഷേ ഇത്തവണ നിയമക്കുരുക്കിലാകുമെന്നാണ് നിരീക്ഷകര്* കരുതുന്നത്.

    തന്റെ എസ്*റ്റേറ്റില്* നടന്ന പാര്*ട്ടിയില്* നൃത്തം ചെയ്യാനെത്തിയ പതിനേഴുകാരി റൂബി റുബകൗരിയുമായി ലൈംഗിക വേഴ്ച നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം റൂബി നിഷേധിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് യൂറോ വിലപ്പിടിപ്പുള്ള സമ്മാനങ്ങള്* സ്വന്തമാക്കിയെന്ന് സമ്മതിച്ചിട്ടുണ്ട്. ഇറ്റാലിയന്* നിയമപ്രകാരം വേശ്യാവൃത്തിക്ക് അനുവദിച്ചിട്ടുള്ള പ്രായം പതിനെട്ടാണ്.

    മോഷണത്തിന് റൂബിയെ അറസ്റ്റു ചെയ്തതോടെയാണ് കഴിഞ്ഞ വര്*ഷം ആദ്യം നടന്ന സംഭവം പുറത്തുവരുന്നത്. പിടിയിലായ റൂബിയുടെ സംരക്ഷണ ചുമതല പ്രധാനമന്ത്രിയുടെ മുന്* ദന്തഡോക്ടറും പിന്നീട് എം.പി.യുമായ നിക്കോള്* മിനെട്ടിയെയാണ് ഏല്പിച്ചത്.

    പ്രധാനമന്ത്രിയുടെ ഓഫീസില്* നിന്ന് ആവശ്യപ്പെട്ടതു പ്രകാരമാണ് റൂബിയെ വിട്ടയച്ചത്. മിനെട്ടിയുടെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്തു. ഇവരും പ്രധാനമന്ത്രിയുടെ രണ്ട് അടുത്ത സഹായികളും ഉള്*പ്പെടുന്ന ലൈംഗികാരോപണം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X