ദില്ലി: ഭൂട്ടാന്* ലോട്ടറി വിവാദം സംബന്ധിച്ച അന്വേഷണം സംഘടനാതലത്തില്‍* സിബിഐക്കു വിട്ട മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ നടപടിയെടുക്കാന്‍* കൊല്*ക്കത്തയില്* ചേര്*ന്ന സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനിച്ചു.പാര്*ട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുത്തതിന് പാര്*ട്ടിക്കുള്ളില്* ശാസിക്കാനാണ് പാര്*ട്ടി പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍* പി.ബി. തീരുമാനം റിപ്പോര്*ട്ട് ചെയ്യും.
വി.എസ്സിനെ പാര്*ട്ടിയില്* നിന്നു പുറത്താക്കുകയോ കേന്ദ്രകമ്മിറ്റിയില്‍* നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ ആവശ്യം. എന്നാല്‍* പിബിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇതിനോട് യോജിച്ചില്ല. അതിനാല്‍* നടപടി ശാസനയില്‍* ഒതുങ്ങുകയായിരുന്നു.
സംഘടനാതലത്തില്‍* ആലോചിക്കാതെ ലോട്ടറി നടത്തിപ്പിന്റെ അന്വേഷണം സിബിഐക്കു വിട്ട മുഖ്യമന്ത്രിയുടെ നടപടി തെറ്റാണെന്ന് ഞായറാഴ്ച സമാപിച്ച പി.ബി. വിലയിരുത്തി.
ലോട്ടറി വിഷയം കൈകാര്യം ചെയ്ത മുഖ്യമന്ത്രിയുടെ രീതിയോട് യോജിപ്പില്ലെന്നും നേതൃയോഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്*ട്ടിയുടെ ഈ വിലയിരുത്തല്‍* ശാസനയ്ക്കു തുല്യമാണെന്ന് സിപിഎം കേന്ദ്രങ്ങള്‍* വ്യക്തമാക്കി.
വിഎസിനെ പുറത്താക്കണമെന്ന് ആവശ്യം ഉയര്*ന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വി.എസ്സിനെ പുറത്താക്കുന്നത് തിരിച്ചടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. വി.എസ്സിനെ പി.ബി.യില്‍* നിന്നു കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുമ്പോള്‍*, അദ്ദേഹം മുഖ്യമന്ത്രിയായി തുടരണമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നെന്നും നേതാക്കള്‍* വ്യക്തമാക്കി.
അതേസമയം, ലോട്ടറി വിഷയത്തില്‍* സംസ്ഥാന സര്*ക്കാറെടുത്ത നടപടികളെ പി.ബി. പിന്തുണച്ചു. ഭൂട്ടാന്*, അന്യസംസ്ഥാന ലോട്ടറി നടത്തിപ്പ് നിരോധിച്ച് സംസ്ഥാന സര്*ക്കാര്* നടപടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം ജനറല്‍* സെക്രട്ടറി പ്രകാശ് കാരാട്ട്, വിഷയം ഇപ്പോള്‍* സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അറിയിച്ചു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>