ബെയ്ജിങ്: അരുണാചല്‍*പ്രദേശ് തര്*ക്കപ്രദേശമാണെന്ന തങ്ങളുടെ നിലപാടില്‍* മാറ്റമില്ലെന്ന് ചൈന വ്യക്തമാക്കി. അരുണാചല്‍*പ്രദേശില്‍*നിന്നുള്ള രണ്ട് കായികതാരങ്ങള്‍*ക്ക് ചൈന കടലാസ് വിസ അടിച്ചുനല്*കി ദിവസങ്ങള്‍*ക്കകമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പഴയ നിലപാടില്‍* ഉറച്ചുനില്*ക്കുന്ന കാര്യം ആവര്*ത്തിച്ചത്.
തര്*ക്കത്തിന്റെ പേരില്‍* അരുണാചലുകാര്‍*ക്ക് ചൈന സന്ദര്*ശിക്കാനുള്ള അവസരം നഷ്ടമാകേണ്ട എന്നു കരുതിയാണ് കടലാസ്*വിസ നല്*കുന്നതെന്ന് ചൈനയുടെ അന്താരാഷ്ട്രപഠനവിഭാഗം ഇന്‍*സ്റ്റിറ്റിയൂട്ടിലെ റിസര്*ച്ച് ഫെലോ റോങ് യിങ് പറഞ്ഞു.
കശ്മീര്‍* സംബന്ധിച്ച ചൈനയുടെ നിലപാടിലും മാറ്റമില്ലെന്ന് യിങ് പറഞ്ഞു. കശ്മിരിനെ തര്*ക്കപ്രദേശമായി കരുതുന്ന ചൈന ഇവിടത്തുകാര്‍*ക്കും പ്രത്യേകവിസയാണ് അനുവദിക്കുന്നത്.
ചൈനയിലെ ഫുജിയാന്‍* പ്രവിശ്യയില്‍* നടക്കുന്ന ഭാരോദ്വഹന മത്സരത്തില്‍* പങ്കെടുക്കാന്‍* രണ്ട് കായികതാരങ്ങള്‍*ക്കാണ് ചൈന കടലാസ്*വിസ നല്*കിയത്. എന്നാല്‍* ഇത്തരം വിസകള്‍* അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ഇന്ത്യന്‍* അധികൃതര്‍* അവര്‍*ക്ക് സന്ദര്*ശനാനുമതി നിഷേധിച്ചു.
ഇന്ത്യയുടെ അരുണാചല്‍*പ്രദേശ് തങ്ങളുടെ തെക്കന്‍* ടിബറ്റ് ആണെന്നാണ് ചൈനയുടെ വാദം. ഇക്കാര്യത്തില്‍* തങ്ങളുടെ നിലപാട് ഉറച്ചതാണെന്നും അതിര്*ത്തിത്തര്‍*ക്കത്തില്* കിഴക്കന്‍*മേഖലയിലെ ഈ പ്രദേശവും ഉള്*പ്പെടുന്നതായി ഇന്ത്യക്ക് അറിയാമെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയവക്താവ് വ്യക്തമാക്കി.
അരുണാചല്‍* തങ്ങളുടെ ഭാഗമായതിനാല്‍* ഇവിടെനിന്നുള്ളവര്‍*ക്ക് വിസ വേണ്ടെന്നായിരുന്നു ഇതുവരെ ചൈന പറഞ്ഞിരുന്നത്. അരുണാചലുകാര്‍*ക്ക് വിസ അനുവദിച്ചിരുന്നുമില്ല. എന്നാല്‍* പ്രത്യേകം കടലാസില്‍* വിസ നല്*കിയത് ഈ നിലപാടില്‍*നിന്നുള്ള മാറ്റമാണെന്ന് സംശയം വന്നപ്പോഴാണ് ചൈന വിശദീകരണവുമായി എത്തിയത്.
അരുണാചല്‍* ഉള്*പ്പെടെയുള്ള അതിര്*ത്തിത്തര്‍*ക്കം പരിഹരിക്കാന്‍* ഇന്ത്യയും ചൈനയും 14 തവണ ചര്*ച്ച നടത്തിയിട്ടുണ്ടെങ്കിലും പരിഹാരമൊന്നുമുണ്ടായിട്ടില്ല.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>