കൊച്ചിയുടെ കോച്ച് ലോസണ്* എത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചിയുടെ കോച്ച് ലോസണ്* എത്തി

    കൊച്ചി: കൊച്ചി ഐപിഎല്* ടീമിന് കൊച്ചിന്* ടൈഗേഴ്*സ് എന്നായിരിക്കും പേരിടുകയെന്ന് കോച്ച് ജെഫ് ലോസണ്* പറഞ്ഞു. എന്നാല്* ഇക്കാര്യത്തില്* അന്തിമതീരുമാനം ആയിട്ടില്ലെന്നും അത് കൈക്കൊള്ളേണ്ടത് മാനേജ്*മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ജേഴ്*സി ഓറഞ്ച് നിറത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ഇന്ത്യയിലെ ശക്തനായ ഒരു പേസ് ബൗളറായ ശ്രീശാന്തിനെ ലോകകപ്പ് ടീമില്* ഉള്*പ്പെടുത്താതിരുന്നത് ശരിയായില്ലെന്നും ഈ കുറവ് കളിയില്* നിഴലിക്കുമെന്നും ലോസണ്* പറഞ്ഞു. കൂടാതെ ഐപിഎല്*, വേള്*ഡ് കപ്പ് മത്സരങ്ങള്* അടുത്തടുത്ത് വരുന്നത് കളിക്കാരുടെ ആരോഗ്യക്ഷമതയെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    തിങ്കളാഴ്ച വൈകുന്നേരമാണ് മുന്* ആസ്*ത്രേലിയന്* താരം കൂടിയായ ലോസണ്* കൊച്ചിയില്* എത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന സെലക്ഷന്* ട്രയല്*ലുകള്*ക്ക് ലോസണ്* നേതൃത്വം നല്*കും. കൊച്ചി റിഫൈനറി ഗ്രൗണ്ടിലാണ് സെലക്ഷന്* ട്രയല്*സ് നടക്കുക.

    കേരളാ ക്രിക്കറ്റ് അസോസിയേഷന്* സമര്*പ്പിച്ച പട്ടികയിലുള്ള അംഗങ്ങളില്* നിന്ന് ജെഫ് ലോസണ്* കൊച്ചി ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കും.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X