പുല്ലുമേട്ടിലേയ്?? ?്ക് വാഹനം കടന്നത് ദുരന്തകാരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുല്ലുമേട്ടിലേയ്?? ?്ക് വാഹനം കടന്നത് ദുരന്തകാരണം

    ദില്ലി: പുല്ലുമേട്ടിലേയ്ക്ക് വാഹനങ്ങള്* കടന്നതും അവ ക്രമരഹിതമായി പാര്*ക്ക ചെയ്തതുമാണ് 102 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്*ട്ട്. പുല്ലുമേടു ദുരന്തത്തില്* പെരിയാര്* ടൈഗര്* റിസര്*വ് ഡയറക്ടര്* കെ.ആര്*.ശുക്*ള കേന്ദ്രത്തിനു സമര്*പ്പിച്ച റിപ്പോര്*ട്ടിലാണ് ഇക്കാര്യം വ്യക്്തമാക്കിയിരിക്കുന്നത്.

    വനംവകുപ്പു റോഡിനു കുറുകെ കെട്ടിയിരുന്ന ചങ്ങലയല്ല പുല്ലുമേട് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്*ട്ടില്* വ്യക്തമാക്കിയിട്ടുണ്ട്.

    ദുരന്തം ഉണ്ടായപ്പോള്* ചങ്ങല തുറന്നിട്ടിരിക്കുകയായിരുന്നു. ശബരിമല മാസ്റ്റര്* പ്ലാനിലെ നിര്*ദേശങ്ങള്* നടപ്പിലാക്കാന്* വൈകിയതും വ്യവസ്ഥകള്* ലംഘിച്ചതും അപകടത്തിനു കളമൊരുക്കി.

    സത്രം വഴിയുള്ള നടപ്പാത തുറന്നു കൊടുക്കണമെന്ന് മാസ്റ്റര്* പ്ലാനില്* പ്രധാനമായും നിര്*ദേശിച്ചിരുന്നു. അങ്ങനെയെങ്കില്* പുല്ലുമേടു വഴിയുള്ള തീര്*ഥാടക പ്രവാഹം നിയന്ത്രിക്കാന്* കഴിയും-റിപ്പോര്*ട്ടില്* പറയുന്നു.

    ദേശീയ കടുവ സംരക്ഷണ അഥോറിറ്റിക്കാണു ശുക്ല റിപ്പോര്*ട്ടു സമര്*പ്പിച്ചത്. ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും പ്രതിനിധികള്* ഉടന്* പുല്ലുമേടു സന്ദര്*ശിക്കും.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X