പ്രസവം: അമ്മമാര്* നേരെയാകാന്* 18മാസം!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രസവം: അമ്മമാര്* നേരെയാകാന്* 18മാസം!!

    പ്രസവം ഇന്നത്തെക്കാലത്ത് ഒരു രോഗം പോലെയായി മാറിയെന്ന് പഴയആളുകള്* പറയുന്നത് കേട്ടിട്ടില്ലേ, ഇത് പറയുന്നതിനൊപ്പം തന്നെ പ്രസവമെന്നത് നിസാരമായൊരു പ്രക്രിയയാണെന്ന് കാണിയ്ക്കാന്* നെല്ലുകുത്തുന്നതിനിടയില്* പ്രസവിച്ചുവെന്നും മറ്റുമുള്ള അനുഭവം പറച്ചിലുകളുമുണ്ടാവാറുണ്ട്. പ്രസവം ഒരു രോഗമല്ലെങ്കിലും വളരെയെറെ കരുതല്* വേണ്ട ഒരു പ്രക്രിയയാണെന്നകാര്യം പറയാതെ തന്നെ എല്ലാവര്*ക്കും അറിയാം. ഗര്*ഭധാരണം മുതല്* പ്രസവം വരെയുള്ള കാലത്തെപ്പോലെ തന്നെ പ്രസവം കഴിഞ്ഞുള്ള കാലവും പ്രാധാന്യമേറിയതാണ്.

    അടുത്തിടെ നടന്ന ഒരു പഠനത്തില്* കണ്ടെത്തിയത് പ്രസവം കഴിഞ്ഞ സ്ത്രീ പഴയ അതേ നിലയില്* എത്താനായി പതിനെട്ട് മാസത്തോളം വേണ്ടിവരുമെന്നാണ്. അതായത് ഗര്*ഭധാരണവും പ്രസവവും ഉണ്ടാകുന്ന മാനസിക ശാരീരിക വ്യതിയാനങ്ങള്* മാറി സാധാരണ ആരോഗ്യസ്ഥിതിയിലെത്തനാണ് സ്ത്രീകള്* ഇത്രയും സമയമെടുക്കുന്നത്.

    ഗര്*ഭകാലത്തെ അസ്വസ്ഥതകള്*, പ്രസവസമയത്തെ വേദന, ശസ്ത്രക്രിയമൂലമുണ്ടാകുന്ന പ്രശ്*നങ്ങള്*, കുഞ്ഞും അതിന്റെ രീതികളുമായി പൊരുത്തപ്പെടാനുള്ള സമയം ഇതെല്ലാമായി അമ്മമാര്*ക്ക് താദാത്മ്യം പ്രാപിച്ചുവരേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ മൂവായിരത്തോളം അമ്മമാരില്* നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്* ഇക്കാര്യത്തില്* ഒരു നിഗമനത്തില്* എത്തിയത്.

    സര്*വ്വേയില്* പങ്കെടുത്ത പലരും പറഞ്ഞത് പ്രസവം കഴിഞ്ഞ് പൂര്*വ്വസ്ഥിതിയിലെത്താന്* അഞ്ചുമാസത്തിലേറെ സമയമെടുത്തുവെന്നാണ്. പ്രസവശേഷം കുട്ടിയുടെ ഉറക്കം കരച്ചില്* എന്നിവയെല്ലാം കാരണം ഉറക്കം നഷ്ടപ്പെട്ട അമ്മാര്* തങ്ങള്* നന്നേ കഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്.

    ഇതുകാരണം ആരോഗ്യപ്രശ്*നങ്ങളില്* അകപ്പെട്ടവരും കുറവല്ല. മാത്രമല്ല പ്രസവശേഷം ശരീരത്തില്* ഉണ്ടാകുന്ന മാറ്റങ്ങള്* പ്രത്യേകിച്ചും വയര്* അയഞ്ഞിരിക്കുന്നതും തടികൂടുന്നതും മറ്റും പലര്*ക്കും മാനസികപ്രശ്*നങ്ങള്* ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ചിലര്*ക്കാകട്ടെ തങ്ങള്* കുട്ടികള്*ക്ക് പാലകൊടുക്കാന്* മാത്രമായി വിധിക്കപ്പെട്ടവരാണെന്ന് വരെ തോന്നിയെന്നാണ് പറയുന്നത്.

    നമ്മുടെ നാട്ടില്* മുമ്പ് കാലത്തായിരുന്നുവെങ്കില്* കൂട്ടുകുടുംബ സമ്പ്രദായത്തിലും മറ്റും ഇത്തരം അവസരങ്ങളില്* ഒട്ടേറെ കുടുംബാംഗങ്ങള്* സഹായത്തിനുണ്ടാകുമായിരുന്നു. എന്നാല്* ഇന്ന് അണുകുടുംബ രീതിയിലും ദുരസ്ഥലങ്ങളില്* ജോലി തുടങ്ങിയ സാഹചര്യങ്ങളുമുണ്ടാകുമ്പോള്* പുതിയ അമ്മമാര്* നന്നേ സമ്മര്*ദ്ദം അനുഭവിക്കേണ്ടിവരുന്നുണ്ട്. കൃത്യമായ സമയങ്ങളില്* ചികിത്സയെടുത്തും പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങള്* മുതിര്*ന്നവരില്* നിന്നും ചോദിച്ച് മനസ്സിലാക്കിയും മറ്റും ഒരു പരിധിവരെ പ്രശ്*നങ്ങള്* ഒഴിവാക്കാവുന്നതാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X