തരൂരിന്റെ നഷ്ടം, വേണുഗോപാലിന്റെ ഭാഗ്യം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തരൂരിന്റെ നഷ്ടം, വേണുഗോപാലിന്റെ ഭാഗ്യം

    തിരുവനന്തപുരം: അങ്ങനെ ശശിതരൂരിന്റെ രാജി കെ സി വേണുഗോപാലിന് ഭാഗ്യം സമ്മാനിച്ചിരിയ്ക്കുകയാണ്. നായര്* സര്*വീസ് സൊസൈറ്റി കൂടി നിര്*ദ്ദേശിച്ചതിനാലാണ് വേണുഗോപാലിനെ മന്ത്രിയാക്കിയതെന്നാണ് ദില്ലിയിലെ വര്*ത്തമാനം. എന്നാല്* ഇത് എന്* എസ് എസ് നേതൃത്ത്വം അപ്പാടെ നിഷേധിച്ചിട്ടുണ്ട്. ആര്*ക്കും മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എന്*എസ്എസ് വ്യക്തമാക്കിയത്. പക്ഷേ വേണുഗോപാലിന് മന്ത്രിസ്ഥാനം ലഭിയ്ക്കുന്നതില്* സന്തോഷം ഉണ്ടെന്നും എന്*എസ് എസ് വ്യക്തമാക്കി. കേരളത്തില്* നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്* ഇനി മൂന്ന് മാസം കൂടിയേ ഉള്ളു. അതിന് മുമ്പ് എന്*എസ്എസ് പോലുള്ള സംഘടനകളെ ഒപ്പം നിറുത്താനുള്ള ഒരു തന്ത്രം കൂടിയാണ് വേണുഗോപാലിനെ മന്ത്രിയാക്കുന്നതില്* മന്ത്രിയാക്കുന്നതിലൂടെ കോണ്*ഗ്രസ് മെനഞ്ഞത്. ഒഴിവുള്ള മന്ത്രി സ്ഥാനങ്ങള്* നികത്തിയില്ലെങ്കില്* അത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്* തിരിച്ചടിയാവുമെന്ന് കോണ്*ഗ്രസ് നേതൃത്ത്വത്തിന് അറിയാം.

    വേണുഗോപാല്* കൂടി മന്ത്രിയാവുന്നതോടെ ആലപ്പുഴയില്* നിന്ന മൂന്ന കേന്ദ്ര മന്ത്രിമാരാവും. പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണിയും പ്രവാസി കാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന വയലാര്* രവിയും ആലപ്പുഴയില്* നിന്നുള്ളവരാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X