അരുണാചലിനെ 'സ്വന്തമാക്കി' ചൈനയുടെ മാപ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അരുണാചലിനെ 'സ്വന്തമാക്കി' ചൈനയുടെ മാപ്പ്

    ബെയ്ജിങ്: തര്*ക്കപ്രദേശമെന്ന് ചൈനതന്നെ വിശേഷിപ്പിക്കുന്ന അരുണാചലനിനെ സ്വന്തമാക്കിക്കൊണ്ട് ചൈന സ്വന്തം ഭൂപട വെബ്*സൈറ്റ് ചൈന പുറത്തിറക്കി.ഗൂഗിള്* മാപ്പിനു ബദലായിട്ടാണ് ചൈന സ്വന്തം ഭൂപട വെബ്*സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിളുമായുള്ള തര്*ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചൈന മാപ്പ് വേള്*ഡ് എന്നു പേരിട്ടിരിക്കുന്ന ഭൂപട സര്*വീസ് തുടങ്ങിയത്.

    ചൈനീസ് ഭാഷയിലാണിതില്* പേരുവിവരങ്ങള്* രേഖപ്പെടുത്തിയിരിക്കുന്നത്. ഐഫോണ്* തുടങ്ങിയ മൊബൈല്* സര്*വീസുകളിലും ഇതു ലഭ്യമാണ്. അരുണാചല്* പ്രദേശിനെയും ജമ്മു കശ്മീരിലെ അക്*സായി ചിന്നിനെയും സ്വന്തം പ്രദേശങ്ങളായാണ് സൈറ്റില്* കാണിച്ചിരിക്കുന്നത്.

    ഇന്ത്യയുടെ അരുണാചല്* പ്രദേശ് തങ്ങളുടെ തെക്കന്* ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം. മാപ്പ് വേള്*ഡില്* തെക്കന്* ടിബറ്റ് എന്നു പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും ചൈനീസ് ഭൂഭാഗമായാണ് അരുണാചലിനെ ചിത്രീകരിച്ചിരിക്കുന്നത്.

    ജമ്മുകശ്മീരിലെ ലഡാക്കിന്റെ ഭാഗമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ള അക്*സായി ചിന്* പ്രദേശത്തെയും ചൈനയുടെ അതിര്*ത്തിക്കുള്ളിലാണ് കാണിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖ മാപ്പില്* കാണിച്ചിട്ടുണ്ട്. അതിന്നിരുപുറവുമുള്ള ഭാഗങ്ങള്* ഇന്ത്യയുടെയും പാകിസ്താന്റെയും അധീനതയിലുള്ള പ്രദേശങ്ങളെന്നു വ്യക്തമാക്കിയിട്ടുമുണ്ട്.

    ഇന്ത്യയും ചൈനയും തമ്മില്* തുടരുന്ന അതിര്*ത്തിത്തര്*ക്കത്തിന്റെ ഭാഗമാണ് അരുണാചലും അക്*സായി ചിന്നും. 14 വട്ടം ചര്*ച്ച നടത്തിയെങ്കിലും ഇക്കാര്യത്തില്* പരിഹാരമൊന്നുമുണ്ടായിട്ടില്ല. അരുണാചല്*, കശ്മീര്* നിലപാടുകളില്* മാറ്റമില്ലെന്ന് ചൈന കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ഇവിടേയ്ക്ക് ചൈന പ്രത്യേകം കടലാസു വിസകള്* അടിച്ച് നല്*കുന്നുമുണ്ട്. എന്നാല്* ഇത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പലവട്ടം വ്യക്തമാക്കിക്കഴിഞ്ഞു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X