സ്ത്രീ കോടതിയില്* തുണിയഴിയ്ക്കാന്* ശ്രമിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്ത്രീ കോടതിയില്* തുണിയഴിയ്ക്കാന്* ശ്രമിച്ചു

    ദില്ലി: മനുഷ്യക്കടത്ത് കേസില്* വിചാരണ നേരിടുന്ന റോ ( റിസര്*ച്ച് ആന്*ഡ് അനലിസ്റ്റ് വിങ്) മുന്* ഉദ്യോഗസ്ഥ കോടതിമുറിയില്* ജഡ്ജിക്കു മുമ്പില്* വിവസ്ത്രയാകാന്* ശ്രമിച്ചു. ദില്ലി ഹൈക്കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. തുടര്*ച്ചയായി കേസ് മാറ്റിവയ്ക്കുന്നതില്* പ്രതിഷേധിച്ചായിരുന്ന മുന്* റോ ഉദ്യോഗസ്ഥ നിഷാ ഭാട്ടിയയുടെ തുണിയുരിയല്* ശ്രമം. എന്നാല്* ഇവരുടെ പ്രതിഷേധ ശ്രമം പൊലിസ് ഇടപെട്ട് തടഞ്ഞു.

    ഉച്ചയ്ക്ക് 12 മണിയോടെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അജിത് ഭാരിഹോക്കെയുടെ മുന്നിലായിരുന്നു ഇവരുടെ സാഹസം. ഉടന്* ഇവരെ ഇതില്*നിന്നു പിന്തിരിപ്പിക്കാന്* ജഡ്ജി പൊലിസുകാര്*ക്ക് നിര്*ദേശം നല്*കുകയായിരുന്നു.

    കേസ് തുടര്*ച്ചയായി മാറ്റിവയ്ക്കുന്നതില്* താന്* അസ്വസ്ഥയാണെന്ന് വിചാരണയ്ക്ക് മുമ്പു മാധ്യമപ്രവര്*ത്തകരോട് ഇവര്* പറഞ്ഞിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്* ശ്രമിച്ച മുതിര്*ന്ന ഉദ്യോഗസ്ഥര്*ക്കെതിരെ പരാതി ഉന്നയിച്ചതാണ് ഇത്തരമൊരു കേസില്* കുടുക്കാന്* കാരണമെന്നും ഇവര്* ആരോപിച്ചു.

    പീഡിപ്പിക്കാന്* ശ്രമിക്കുന്നതായുള്ള പരാതിയില്* പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്* ആത്മഹത്യാശ്രമം നടത്താന്* ശ്രമിച്ചതിനെ തുടര്*ന്ന് ഇവരെ 2008 ഓഗസ്റ്റില്* റോ യില്*നിന്നു പിരിച്ചുവിടുകയായിരുന്നു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X