ഫാസ്റ്റ് ഫുഡ് ക്ഷമ കെടുത്തും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫാസ്റ്റ് ഫുഡ് ക്ഷമ കെടുത്തും

    നമ്മുടെ നിത്യജീവിത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞ ഒന്നാം ഫാസ്റ്റ് ഫുഡ്. പേരുപോലെത്തന്നെ എളുപ്പം കിട്ടുന്നുവെന്ന അതിന്റെ പ്രത്യേകതതന്നെയാണ് ആളുകളെ അതിന് അടിമപ്പെടുത്തുന്നത്. ആരോഗ്യത്തിന് നല്ലതല്ലെന്നറിഞ്ഞാലും നമ്മള്* പിന്നെയും പിന്നെയും വാങ്ങിക്കഴിയ്ക്കുന്നു. സമയമില്ലെന്നും രുചിയുണ്ടെന്നുമുള്ള ന്യായങ്ങള്* കണ്ടെത്തുകയും ചെയ്യുന്നു. അക്ഷരാര്*ത്ഥത്തില്* ഒരു ഫാസ്റ്റഫുഡ് പ്രേമിയ്ക്ക് പറ്റുന്നതെന്താണെന്നല്ലേ അക്ഷമ. ശരീരത്തിന് മാത്രമല്ല നമ്മുടെ മാനസികാരോഗ്യം പോലും തല്ലിയുടയ്ക്കാന്* ഈ ഫാസ്റ്റ് ഫുഡുകള്*ക്ക് കഴിവുണ്ടെന്നാണ് ഗവേഷകര്* കണ്ടെത്തിയിരിക്കുന്നത്.

    ഇത് സ്ഥിരമായി കഴിച്ചാല്* അക്ഷമയും എടുത്തുചാട്ടവും നമ്മളെ വിട്ടുമാറില്ലത്രേ. എത്രയും പെട്ടെന്ന് പണിതീര്*ക്കുകയെന്ന ആശയമാണ് ഫാസ്റ്റ് ഫുഡിന്റേത്. ഭക്ഷണകാര്യം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് മറ്റുകര്യങ്ങളിലേയ്ക്് മടങ്ങിപ്പോവുക.

    ഇത് കൂടുതലായി കഴിയ്ക്കുമ്പോള്* ക്ഷമയോടെ ഭക്ഷണം കഴിയ്ക്കാനും അതുപോലുള്ള മറ്റുകാര്യങ്ങള്* ചെയ്യാനുമുള്ള മാനസികമായ കഴിവ് വ്യക്തികള്*ക്ക് നഷ്ടമാകുമെന്നാണ് പറയുന്നത്. ടൊറന്റോ സര്*വ്വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യത്തില്* പഠനം നടത്തിയത്.

    പരീക്ഷണാര്*ഥം ഫാസ്റ്റ് ഫുഡ് അടയാളങ്ങള്* ഗവേഷകര്* കമ്പ്യൂട്ടര്* സ്*ക്രീനുകളില്* എന്താണെന്നു വ്യക്തമാകാത്തവിധം പ്രദര്*ശിപ്പിച്ചു. കമ്പ്യൂട്ടര്* ഉപയോഗിച്ചവരില്* വായനയുടെ വേഗം വര്*ധിച്ചതായി കണ്ടെത്തി. ജോലി പൂര്*ത്തീകരിക്കാനെടുത്ത സമയത്തില്* മെച്ചമൊന്നുമുണ്ടായതുമില്ല.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X