സ്റ്റെയിന്*സ് വധം: ദാരാസിങിന്റെ ശിക്ഷ ശരിവച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്റ്റെയിന്*സ് വധം: ദാരാസിങിന്റെ ശിക്ഷ ശരിവച്ചു

    ദില്ലി: ആസ്*ത്രേലിയയില്* നിന്നുള്ള മിഷണറി പ്രവര്*ത്തകനായ ഗ്രഹാം സ്*റ്റെയിന്*സിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ദാരാസിങിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.വധശിക്ഷ ഒഴിവാക്കിയ ഒറീസ ഹൈക്കോടതിയുടെ നടപടി സുപ്രീം ശരിവെക്കുകയായിരുന്നു. സ്*റ്റെയിന്*സിനെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും വധിച്ച കേസിലാണ് വിധി.

    1999 സപ്തംബര്* ഒന്നിന് ഒറീസയിലെ മയൂര്*ഭഞ്ച് ജില്ലയില്* വച്ചാണ് സ്*റ്റെയിന്*സിനേയും രണ്ട് കുട്ടികളേയും വെന്തുമരിച്ചനിലയില്* കണ്ടെത്തിയത്.

    നേരത്തെ സെഷന്*സ് കോടതി ദാരാസിങിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്* മെയ് 2005 മെയ് 19ന് ഒറീസ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

    2005ലാണ് ദാരാസിങിന്റെ വധശിക്ഷ ഒറീസ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചത്. ഇതു ചോദ്യം ചെയ്തു സിബിഐ സമര്*പ്പിച്ച ഹര്*ജി തള്ളിക്കൊണ്ടാണു സുപ്രീംകോടതി വിധി.

    അതേസമയം, മതത്തിന്റെ പേരില്* ഒരാളെ കൊല്ലുന്നതു ന്യായീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ബലം പ്രയോഗിച്ചോ മതംമാറ്റത്തിലൂടെയോ തെറ്റിധരിപ്പിച്ചോ മറ്റൊരാളുടെ വിശ്വാസത്തില്* കൈകടത്തുന്നതു നീതീകരിക്കാനാകില്ല.

    ഒരു മതം മറ്റൊന്നിനേക്കാള്* മികച്ചതെന്ന് പറയുന്നതും ശരിയല്ല. എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്നതാണ് ഇന്ത്യന്* മതേതരത്വത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി ഉത്തരവില്* പറയുന്നു.
    കേസില്* 17 പേരെ തെളിവുകളുടെ അഭാവത്തെ തുടര്*ന്ന് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X