മ്യൂസിക് ബാന്*ഡുമായി ശ്രീശാന്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മ്യൂസിക് ബാന്*ഡുമായി ശ്രീശാന്ത്

    കൊച്ചി: ഇന്ത്യന്* ക്രിക്കറ്റ് ടീമിലെ ഏക മലയാളി താരം ശ്രീശാന്ത് വിനോദവ്യവസായത്തിലേക്കും ചുവടുവെയ്ക്കുന്നു. എസ് 36-ദി ബാന്*ഡ് എന്ന പേരില്* സ്വന്തമായി മ്യൂസിക് ബാന്*ഡ് ആരംഭിച്ചു കൊണ്ടാണ് ശ്രീശാന്ത് ആവേശം കളിക്കളത്തിന് പുറത്തേക്കും കൊണ്ടുപോകുന്നത്. ശ്രീയുടെ നൃത്തച്ചുവടുകളുമായെത്തുന്ന ബാന്*ഡില്*മധു ബാലകൃഷ്ണന്*, പഞ്ചാബി ഗായിക പ്രീതി ബെല്ല തുടങ്ങി പ്രമുഖ കലാകാരന്മാര്* ഉണ്ടാവും. ദേശീയതലത്തില്* ഒഡിഷന്* നടത്തിയാണു കലാകാരന്മാരെ തിരഞ്ഞെടുത്തത്. അനൂപ്, നാരായണന്* ഉണ്ണി, സന്ദീപ്, അരുണ്* രൂപ്, ചിപ്പു, മനോജ് ജോര്*ജ്, ഡെന്നീസ് ജോസ്, ഷോമി ഡേവിസ് എന്നിവരും ബാന്*ഡിനൊപ്പം അണിനിരക്കുന്നുണ്ട്.

    ശ്രീശാന്തിന്റെ പേരിലെ ആദ്യ അക്ഷരമായ എസും താരത്തിന്റെ ലക്കി നമ്പറായ 36ഉം കടമെടുത്താണ് മ്യൂസിക് ബാന്*ഡിന്റെ പേര തയാറാക്കിയത്. 2007ലെ ട്വന്റി20 വേള്*ഡ് കപ്പ് ഫൈനലില്* 36ാം നമ്പര്* ജഴ്*സിയണിഞ്ഞാണ് ശ്രീ കളത്തിലിറങ്ങിയത്. അന്ന് മിസ്ബ ഉള്* ഹഖിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കി ശ്രീ ഇന്ത്യയെ വിജയതീരത്തെത്തിയ്ക്കുകയും ചെയ്തിരുന്നു.

    ശ്രീശാന്തിന്റെ സഹോദരന്* ദീപുശാന്തും സുഹൃത്ത് ദീപക് വാര്യരുമാണു മ്യൂസിക് ബാന്*ഡ് യാഥാര്*ഥ്യമാക്കുന്നത്. ഇന്ത്യ എലമെന്റ്*സാണ് എസ് 36 പ്രമോട്ടേഴ്*സ്.

    മേയ് അവ സാനം ദുബായില്* താരനിശയ്*ക്കൊപ്പം ബാന്*ഡ് ആരംഭിക്കാനാണ് ആലോചിയ്ക്കുന്നത്.. ഇതിനു മുന്നോടിയായി എറണാകുളം ജെടി പാക്കില്* 30നു ബാന്*ഡിനെക്കുറിച്ചുള്ള പ്രത്യേക പരിപാടിയും നടക്കും.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X