പാലൊളി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്കില്ല ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാലൊളി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്കില്ല ?

    തിരുവനന്തപുരം: സിപിഎം കേന്ദ്രമ്മിറ്റി അംഗവും തദ്ദേശ സ്വയംഭരണ മന്ത്രിയുമായ പാലൊളി മുഹമ്മദുകുട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്* മല്*സരിക്കുന്നില്ലെന്ന് റിപ്പോര്*ട്ട്. പാര്*ലമെന്ററി രംഗത്തുനിന്നു മാറിനില്*ക്കാന്* അദ്ദേഹം പാര്*ട്ടിയുടെ അനുമതി തേടിയിരിക്കുകയാണെന്നാണ് സൂചന. സംഘടനാ രംഗത്തും അദ്ദേഹം ഇനി പഴയതുപോലെ സജീവമായിരിക്കാനാണ് പാലൊളിയുടെ പദ്ധതി.

    ആരോഗ്യപരമായ കാരണങ്ങളാണ് 80കാരനായ പാലൊളി ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും സൂചനയുണ്ട്. മാറിനില്*ക്കാന്* കുറേക്കാലമായി പാര്*ട്ടിയുടെ അനുമതിക്കു ശ്രമിക്കുന്ന പാലൊളി, പൊളിറ്റ്ബ്യൂറോ അംഗമാകാനുള്ള ക്ഷണം കഴിഞ്ഞ പാര്*ട്ടി കോണ്*ഗ്രസില്* നിരാകരിക്കുകയും ചെയ്തിരുന്നു. തുടര്*ന്നാണ് കോടിയേരിയെ പിബിയില്* ഉള്*പ്പെടുത്തിയത്.

    നിയമസഭാ തെരഞ്ഞെടുപ്പില്* പൊന്നാനിയിലെ മത്സരരംഗത്ത് പാലൊളിയ്ക്ക് പകരം നിര്*ത്താന്* പാര്*ട്ടിയുടെ മുന്നില്* മറ്റു നേതാക്കളില്ല. എന്നാല്* മല്*സരിക്കുന്നില്ല എന്ന നിലപാടില്* നിന്നു പിന്നോട്ടുപോകാന്* പാലൊളി തയ്യാറായിട്ടുമില്ല.

    1996മുതല്* തുടര്*ച്ചയായി പൊന്നാനിയില്* നിന്നു വിജയിക്കുന്നത് പാലൊളിയാണ്. 96ല്* വിജയിച്ച് ഇ.കെ.നായനാര്* മന്ത്രിസഭയില്* തദ്ദേശ സ്വയംഭരണ മന്ത്രിയായി. 2001ല്* വിജയിച്ചപ്പോള്* ഇടതുമുന്നണി പ്രതിപക്ഷത്തായിരുന്നു. തുടര്*ന്ന് അദ്ദേഹത്തെ ഇടതുമുന്നണി കണ്*വീനറാക്കി.

    2006ല്* മൂന്നാമതും പൊന്നാനി പാലൊളിയെ തന്നെ തെരഞ്ഞെടുത്തു. വീണ്ടും തദ്ദേശ സ്വയംഭരണ മന്ത്രിയാവുകയും ചെയ്തു. 1967ല്* ആദ്യമായി പെരിന്തല്*മണ്ണയില്* നിന്നു നിയമസഭയിലേയ്ക്ക് മല്*സരിച്ചു വിജയിച്ച പാലൊളി മൂന്നു പതിറ്റാണ്ടോളം കഴിഞ്ഞാണ് പിന്നീട് നിയമസഭയിലേയ്ക്കു മല്*സരിച്ചത്.

    പാര്*ലമെന്ററി രംഗത്തോടുള്ള താല്പര്യക്കുറവുതന്നെയായിരുന്നു ഈ ഇടവേളയ്ക്കു കാരണം. എന്നാല്* 96ല്* അദ്ദേഹത്തെ നിര്*ബന്ധമായും മന്ത്രിസഭയില്* ഉള്*പ്പെടുത്താന്* തീരുമാനിച്ച പാര്*ട്ടി പൊന്നാനിയില്* മല്*സരിപ്പിക്കുകയായിരുന്നു.

    പിന്നീട് ആ സീറ്റ് നിലനിര്*ത്താന്* അദ്ദേഹംതന്നെ മല്*സരിക്കേണ്ടിവന്നു. 1951ല്* അവിഭക്ത കമ്യൂണിസ്റ്റ് പാര്*ട്ടിയില്* അംഗമായ പാലൊളി പലതവണ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി. കേരള കര്*ഷക സംഘം സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ദീര്*ഘകാലം പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.






    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X