പൊലീസുകാര്* സംയമനം പാലിക്കണമെന്ന് സുരേഷ് ഗോപി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൊലീസുകാര്* സംയമനം പാലിക്കണമെന്ന് സുരേഷ് ഗോപി

    കൂട്ടത്തിലൊരുവന്റെ ദേഹത്ത് കോളെജ് പിള്ളാര്* കൈവെയ്ക്കുന്പോള്* അവരെയെടുത്ത് ചാന്പുകയും മേലുദ്യോഗസ്ഥരോട് ചൂടന്* ഡയലോഗും കാച്ചുന്ന കമ്മീഷണര്* ഭരത് ചന്ദ്രനെ പെട്ടെന്നാരും മറക്കില്ല. വെള്ളിത്തിരയില്* തീപ്പൊരി കമ്മീഷണറെ അവതരിപ്പിച്ച സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഡയലോഗ് കേട്ടില്ലേ, 'സംയമനം പാലിക്കാന്* പോലീസുകാര്* പഠിക്കണ'മെന്നാണ് സുരേഷ് ഗോപി പറയുന്നത്. കണ്ണൂരിലെ ജവഹര്* ലൈബ്രറി ഓഡിറ്റോറിയത്തില്* കേരള പൊലീസ് അസോസിയേഷന്* ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമവും എസ്എസ്എല്*സി കാഷ് അവാര്*ഡ് വിതരണവും ഉദ്ഘാടനം ചെയ്യുമ്പോഴാണ് സുരേഷ് ഗോപി കേരള പൊലീസിന് വിലപ്പെട്ട ചില ഉപദേശങ്ങള്* നല്*കിയത്.

    'നമ്മുടെ പൊലീസുകാര്* സംയമനം പാലിക്കാന്* പഠിക്കേണ്ടതുണ്ട്. ഒരു കാര്യം എനിക്ക് സര്*ക്കാരിന്റെ ശ്രദ്ധയില്* പെടുത്താനുണ്ട്. ഇപ്പോള്* പൊലീസ് വകുപ്പില്* നിലവിലുള്ള സ്ഥലമാറ്റ സംവിധാനം എടുത്തുകളഞ്ഞ് ഓരോ പൊലീസുകാര്*ക്കും സ്വന്തം നാട്ടില്* ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. ഇങ്ങിനെ ചെയ്യുന്നത് പൊലീസുകാരെ കൂടുതല്* ഉത്തരവാദിത്തബോധം ഉള്ളവരാക്കുമെന്നും നടന്* പ്രതീക്ഷ പ്രകടിപ്പിച്ചു.

    'പൊലീസുകാരിലെ മാറ്റം വൈകാരികമായി ഇതുവരെ ജനങ്ങളിലെത്തിയിട്ടില്ല. മറ്റു ജീവനക്കാരേക്കാള്* പോലിസുകാര്* സമ്മര്*ദം ഏല്*ക്കേണ്ടി വരുന്നുണ്ട്. ചുവപ്പുനാടയില്* പോലീസുകാരന്റെ ജീവിതത്തെ കുടുക്കിയിടരുത്. സ്വജനപക്ഷപാതം കാണിക്കുകയുമരുത്' സുരേഷ് ഗോപി പറഞ്ഞു.

    വെള്ളിത്തിരയില്* ഒട്ടേറ കിടിലന്* പൊലീസ് കഥാപാത്രങ്ങള്*ക്ക് ജീവന്* നല്*കിയ സുരേഷ് ഗോപിയുടെ അഭിപ്രായങ്ങളെ കയ്യടിയോടെയാണ് പൊലീസുകാര്* സ്വീകരിച്ചത്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X