യെഡിയൂരപ്പ രാഷ്ട്രപതിയെ കാണും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യെഡിയൂരപ്പ രാഷ്ട്രപതിയെ കാണും

    ബാംഗ്ലൂര്*: കര്*ണാടക ഗവര്*ണര്* എച്ച്.ആര്* ഭരദ്വാജിനെതിരെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ തിങ്കളാഴ്ച രാഷ്ട്രപതിയെ കാണും. മന്ത്രിമാര്*, കര്*ണാടകയില്* നിന്നുള്ള ബിജെപി എംപിമാര്*, കേന്ദ്രനേതാക്കള്* എന്നിവര്*ക്കൊപ്പമാണ് രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കണ്ട് ഗവര്*ണര്*ക്കെതിരെ പരാതി നല്*കുക.

    ഭൂമി കുംഭകോണക്കേസില്* യെഡിയൂരപ്പയെയും ആഭ്യന്തരമന്ത്രി ആര്*.അശോകിനെയും പ്രോസിക്യൂട്ട് ചെയ്യാന്* ഗവര്*ണര്* അനുമതി നല്*കിയത് ഭരണഘടനാവിരുദ്ധമാണെന്നാണ് ബിജെപിയുടെ ആരോപണം.

    തന്നെ കുറ്റവിചാരണ ചെയ്യാന്* അനുമതി നല്കിയ ഗവര്*ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തയ്യാറെടുക്കുകയാണ്. ഗവര്*ണര്*ക്കെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണു യെഡിയൂരപ്പയുടെ നീക്കം.

    ഗവര്*ണര്* സ്ഥാനമേറ്റതുമുതല്* ഇന്നുവരെ കോണ്*ഗ്രസിന്റെയും ജനതാദളിന്റെയും (എസ്) നിര്*ദേശപ്രകാരമാണു ഗവര്*ണര്* പ്രവര്*ത്തിക്കുന്നതെന്ന് യെഡിയൂരപ്പ ആരോപിച്ചു.

    രാജിവെയ്ക്കുന്ന പ്രശ്*നമില്ലെന്നും ഗവര്*ണറുടെ രാഷ്ട്രീയപ്രേരിത നടപടിയെ അതേ നാണയത്തില്* തന്നെ നേരിടുമെന്നും യെഡിയൂരപ്പ ശനിയാഴ്ച വൈകുന്നേരം നടത്തിയ വാര്*ത്താസമ്മേളനത്തില്* വ്യക്തമാക്കി.

    അതേസമയം, കുറ്റവിചാരണയ്ക്ക് അനുമതി ലഭിച്ച അഭിഭാഷകര്* മുഖ്യമന്ത്രി, മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര, മരുമകന്* സോഹന്*കുമാര്* എന്നിവരടക്കം 15 പേര്*ക്കെതിരെ ലോകായുക്ത പ്രത്യേക കോടതിയില്* രണ്ടു ഹര്*ജികള്* നല്*കി.

    ഹര്*ജികളില്* തിങ്കളാഴ്ച വാദം ആരംഭിക്കും. അതേസമയം, തിങ്കളാഴ്ച തന്നെ നാലു ഹര്*ജികള്*കൂടി സമര്*പ്പിക്കുമെന്ന് അഭിഭാഷകരായ സിറാജിന്* പാഷയും കെ എന്* ബല്*രാജും അറിയിച്ചു. ഇതിനിടെ, മുഖ്യമന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുള്ളതിനാലാണു കുറ്റവിചാരണയ്ക്ക് അനുമതി നല്*കിയതെന്നു ഗവര്*ണര്* വിശദീകരിച്ചു.







    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X