മാനത്ത് രണ്ടാം സൂര്യന്* ഉദിയ്ക്കുന്നു!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനത്ത് രണ്ടാം സൂര്യന്* ഉദിയ്ക്കുന്നു!

    ലണ്ടന്*: ഇരുണ്ട രാവുകള്*ക്ക് മേല്* വെളിച്ചം പകര്*ന്ന് ഭൂമിക്ക് മറ്റൊരു സൂര്യന്*. അത്യപൂര്*വമായ ഈ പ്രതിഭാസം 2011ല്* കാണാന്* കഴിയുമെന്ന നിഗമനത്തിലാണ് വാന ശാസ്ത്രജ്ഞര്*. രണ്ടാഴ്ചത്തേക്ക് മാത്രമേ ഈ സൂര്യനെ നമുക്ക് കാണാനാകൂ. ബെറ്റില്*ഗൂസെന്ന ചുവന്ന ഭീമന്* നക്ഷത്രത്തിന്റെ മരണത്തിന് മുമ്പുള്ള അവസാന ആളിക്കത്തലാണ് രാത്രിയിലും പ്രകാശം ചൊരിയുന്ന രണ്ടാം സൂര്യന്* എന്ന പ്രതിഭാസത്തിനു കാരണമാവുക.

    ഈ പ്രതിഭാസത്തിനായി ഏറെ കാത്തിരിക്കേണ്ടെന്നും ഈ വര്*ഷം തന്നെ ഉണ്ടാകുമെന്നുമാണ് ശാസ്ത്രജ്ഞര്* കരുതുന്നത്. ചിലപ്പോള്* പ്രതിഭാസം കാണാന്* ഇത്തിരി കാത്തിരിയ്*ക്കേണ്ടിവരുമെന്നും ഗവേഷകര്* പറയുന്നു. കാത്തിരിപ്പ് ചിലപ്പോള്* 10 ലക്ഷം വര്*ഷം വരെ നീളാമെന്നൊരു മുന്*കൂര്* ജാമ്യവും ഇവരെടുത്തിട്ടുണ്ട്.

    ഭൂമിയില്*നിന്ന് 640 പ്രകാശവര്*ഷം അകലെയുള്ള ഓറിയോണ്* നക്ഷത്ര സമൂഹത്തിലെ ബെറ്റില്*ഗൂസ് ഇന്ധനം തീര്*ന്ന് വിസ്മൃതിയിലാകും മുമ്പുണ്ടാകുന്ന സ്*ഫോടനത്തില്* രാത്രി പകല്*പോലെയാകും. നക്ഷത്രങ്ങള്* കത്തിത്തീരുമ്പോഴുള്ള വന്* സ്*ഫോടനത്തിന്റെ ഫലമായി ദൃശ്യമാകുന്ന ഉജ്വല പ്രകാശത്തെയാണ് സൂപ്പര്* നോവ എന്ന് വിശേഷിപ്പിയ്ക്കുന്നത്. ഭൂമിക്ക് ലഭിച്ചതില്* വച്ചേറ്റവും ശക്തമായ പ്രകാശമായിരിക്കും ഇതിലൂടെ ലഭിക്കുക. ഭൂമിയില്*നിന്നു നോക്കിയാല്* രണ്ട് സൂര്യന്മാരുണ്ടെന്ന തോന്നലുണ്ടാകുകയും ചെയ്യും. സ്*ഫോടനത്തില്* ജ്വലിക്കുന്ന നക്ഷത്രത്തിന്റെ പ്രകാശം പതുക്കെ കുറഞ്ഞ് കാണാന്* പറ്റാത്തവിധം ഇല്ലാതാകും.

    640 പ്രകാശവര്*ഷം അകലെയുള്ള നക്ഷത്രത്തിലുണ്ടാവുന്ന സ്*ഫോടനം എന്ന് സംഭവിക്കുമെന്ന കാര്യത്തില്* മാത്രമാണ് ഗവേഷകര്*ക്കിടയില്* തര്*ക്കം.2012ല്* ക്ഷീരപഥത്തില്* സ്*ഫോടനം സംഭവിച്ചേക്കുമെന്ന് ആസ്*ത്രേലിയയിലെ ദക്ഷിണ ക്വീന്*സ്ലാന്*ഡ് സര്*വകലാശാലാ ശാസ്ത്രജ്ഞന്* ബ്രാഡ് കാര്*ട്ടര്* പറഞ്ഞു.

    സൂപ്പര്*നോവ പ്രതിഭാസം ഇതിനോടകം സംഭവിച്ചിട്ടുണ്ടെങ്കില്* അതു നൂറ്റാണ്ടുകള്*ക്കു മുന്*പായിരിക്കും; നാം കാണുന്നത് ഇപ്പോഴാണെന്നു മാത്രം. നക്ഷത്രത്തില്* നിന്ന് ഇപ്പോള്* ദൃശ്യമാകുന്ന പ്രകാശത്തെ വിശകലനം ചെയ്താണു സൂപ്പര്*നോവ അടുത്തെത്തിയെന്ന നിഗമനത്തില്* ശാസ്ത്രജ്ഞര്* എത്തിച്ചേര്*ന്നത്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X