ബിനായക് സെന്* കേസ് നിരീക്ഷിക്കാന്* ഇയു സംഘം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബിനായക് സെന്* കേസ് നിരീക്ഷിക്കാന്* ഇയു സംഘം

    ദില്ലി: രാജ്യദ്രോഹക്കുറ്റത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രമുഖ പൗരാവകാശ പ്രവര്*ത്തകന്* ബിനായക് സെന്നിന്റെ അപ്പീല്* ഹര്*ജി കോടതി പരിഗണിക്കുന്നത് യൂറോപ്യന്* യൂണിയന്* സംഘം നിരീക്ഷിച്ചേക്കും.ഇക്കാര്യം ആവശ്യപ്പെട്ടുളള യുറോപ്യന്* യൂണിയന്റെ ശുപാര്*ശ വിദേശകാര്യ മന്ത്രാലയം ഛത്തീസ്ഗഡ് ഹൈക്കോടതിക്കു നല്*കി. ശുപാര്*ശയില്* കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല.

    തിങ്കളാഴ്ചയാണു ഛത്തീസ്ഗഡ് ഹൈക്കോടതി അപ്പീലില്* വിധി പറയുന്നത്. കോടതി നടപടി നിരീക്ഷിക്കാന്* യുറോപ്യന്* യൂണിയന്റെ എട്ടംഗ വിദേശ പ്രതിനിധി സംഘമാണ് എത്തുന്നത്. ബെല്*ജിയം, ഫ്രാന്*സ്, ജര്*മനി, ഹംഗറി, സ്വീഡന്*, യുകെ, ഇയു എന്നിവിടങ്ങളില്* നിന്നുളള പ്രതിനിധി സംഘം ഞായറാഴ്ച വൈകിട്ടു റായ്പുരിലെത്തും.

    മാവോവാദികളുമായി ചേര്*ന്ന് രാജ്യദ്രോഹകുറ്റ പ്രവര്*ത്തനം നടത്തിയെന്ന കേസിലാണ് സെന്നിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അറുപതുകാരനായ ബിനായക്*സെന്* പീപ്പിള്*സ് യൂനിയന്* ഓഫ് ലിബര്*ട്ടീസ് വൈസ് പ്രസിഡന്റും ശിശുരോഗ വിദഗ്ധനുമാണ്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X