ഗവര്*ണറെ നീക്കാന്* ബിജെപി രാഷ്ട്രപതിയെ കാണും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗവര്*ണറെ നീക്കാന്* ബിജെപി രാഷ്ട്രപതിയെ കാണും

    ദില്ലി: കര്*ണാടക ഗവര്*ണര്* എച്ച്ആര്* ഭരദ്വാജിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്* തിങ്കളാഴ്ച രാഷ്ട്രപതി പ്രതിഭ പാട്ടീലിനു നിവേദനം നല്*കും. കര്*ണാടകത്തില്* നിന്നുള്ള എംപിമാരും കേന്ദ്രനേതാക്കളുമാണ് രാഷ്ട്രപതിയെ കാണുന്നത്. ഭൂമി കുംഭകോണത്തില്* കര്*ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രോസിക്യൂട്ടുചെയ്യാന്* ഗവര്*ണര്* അനുമതി നല്*കിയ സാഹചര്യത്തിലാണ് ഈ നീക്കം. ഇതിനിടെ, യെഡിയൂരപ്പ കേന്ദ്രനേതാക്കളുടെ പിന്തുണ തേടി ഞായറാഴ്ച വൈകിട്ട് ദില്ലിയില്* എത്തി.

    ഭൂമി ഇടപാടില്* കര്*ണാടക മുഖ്യമന്ത്രിയുടെ നടപടി അധാര്*മികമാണെന്ന ബിജെപി അധ്യക്ഷന്* നിതിന്* ഗഡ്കരിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് തിരക്കിട്ട ദില്ലി യാത്ര.

    എല്*കെ അദ്വാനി ഉള്*പ്പെടെയുള്ള ഉന്നത ബിജെപി നേതാക്കളുമായി യെഡിയൂരപ്പ ചര്*ച്ച നടത്തും. ആഭ്യന്തരമന്ത്രി പി ചിദംബരത്തെയും കാണുമെന്ന് യെഡിയൂരപ്പ വാര്*ത്താലേഖകരോടു പറഞ്ഞു.

    ഗവര്*ണറുടെ നടപടിയെ രൂക്ഷമായി വിമര്*ശിച്ച യെഡിയൂരപ്പ ബിജെപി സര്*ക്കാരിനെ പുറത്താക്കി കോഗ്രസിനെ അധികാരത്തില്* കൊണ്ടുവരികയാണ് ഗവര്*ണറുടെ ലക്ഷ്യമെന്ന് ആരോപിച്ചു.

    അതിനിടെ, തന്നെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി നല്*കിയ ഗവര്*ണറുടെ ഉത്തരവിനെതിരെ മുഖ്യമന്ത്രി യെഡിയൂരപ്പ തിങ്കളാഴ്ച കര്*ണാടക ഹൈക്കോടതിയെ സമീപിക്കും.

    ഉത്തരവു റദ്ദാക്കണമെന്നും താത്കാലിക സ്*റ്റേ അനുവദിക്കണമെന്നും ഹര്*ജിയില്* ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി നല്*കുന്നതിനു മുമ്പ് ഗവര്*ണര്* ചട്ടങ്ങള്* പാലിച്ചില്ലെന്നും നേരാംവണ്ണം അന്വേഷണം നടത്തി ആരോപണങ്ങളില്* കഴമ്പുണ്ടോ എന്ന് പരിശോധിച്ചില്ലെന്നും ബിജെപി വാദിച്ചേക്കും.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X