സച്ചിന്* കൊക്കക്കോളയുമായി കരാറൊപ്പിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സച്ചിന്* കൊക്കക്കോളയുമായി കരാറൊപ്പിട്ടു

    മുംബൈ: ലിറ്റില്* മാസ്റ്റര്* സച്ചിന്* ടെന്*ഡുല്*ക്കര്* കൊക്കക്കോളയുടെ ബ്രാന്*ഡ് അംബാസഡറാകും. ഹാപ്പിനസ് ബ്രാന്*ഡ് അംബാസഡര്* എന്ന പദവിയാണു കമ്പനി സച്ചിനു നല്*കിയത്. സച്ചിനുമായുള്ള കരാറിന്റെ വിശദാംശങ്ങള്* വെളിപ്പെടുത്താന്* കോക്ക് തയാറായിട്ടില്ല. എന്നാല്* 12 കോടി രൂപയ്ക്ക് മൂന്ന് വര്*ഷത്തെ കരാറാണ് കൊക്കക്കോളയുമായി ഒപ്പിട്ടതെന്ന് സൂചനകളുണ്ട്.

    കോക്കിന്റെ പ്രധാന എതിരാളികളായ പെപ്*സി രണ്ട് വര്*ഷം മുമ്പ് ബ്രാന്*ഡ് അംബാസഡര്* പദവയില്* നിന്നു സച്ചിനെ ഒഴിവാക്കിയിരുന്നു. പത്ത് വര്*ഷത്തോളം സച്ചിനെ ബ്രാന്*ഡ് അംബാസിഡറാക്കിയിരുന്ന പെപ്*സി പിന്നീട് ഇന്ത്യന്* ക്യാപ്റ്റന്* ധോണിയെ തങ്ങളുടെ അംബാസിഡറാക്കിയത്.

    തങ്ങളുടെ .യങിസ്ഥാന്* തീം പരസ്യത്തിന് സച്ചിന്റെ പ്രായക്കൂടുതല്* തടസ്സമാണെന്ന് പറഞ്ഞായിരുന്നു പെപ്*സിയുടെ ഒഴിവാക്കല്*. പ്രായക്കൂടുതലിന്റെ പേരു പറഞ്ഞു സൗരവ് ഗാംഗുലി, രാഹുല്* ദ്രാവിഡ്, ഷാരുഖ് ഖാന്* എന്നിവരെയും കമ്പനി ഒഴിവാക്കിയിരുന്നു. തുടര്*ന്നാണു കൊക്കക്കോള സച്ചിനെ സമീപിച്ചത്.

    ധോണിയ്ക്ക് പുറമെ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്* ഗൗതം ഗംഭീറിനെയും പെപ്*സി തങ്ങളുടെ പരസ്യ ക്യാമ്പയിനില്* ചേര്*ത്തിട്ടുണ്ട്. ഇതോടെ വരുന്ന ക്രിക്കറ്റ് വേള്*ഡ് കപ്പില്* സച്ചിനും ധോണിയും നയിക്കുന്ന പെപ്*സി-കോള ഏറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X