ഭീമ ഗേള്* റിച്ച മോളിവുഡില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭീമ ഗേള്* റിച്ച മോളിവുഡില്*

    പെണ്ണായാല്* പൊന്നു വേണം... ഈ ഗാനശകലവുമായി തുടങ്ങുന്ന ഭീമ ജ്വല്ലറി പരസ്യം കണ്ടിട്ടില്ലേ, പരസ്യം ശ്രദ്ധിച്ചില്ലെങ്കിലും അതില്* ബൈക്കോടിച്ചുവരുന്ന സുന്ദരിക്കുട്ടിയിലെങ്കിലും നിങ്ങളുടെ കണ്ണുടക്കിയിട്ടുണ്ടാവും. റാമ്പില്* നിന്നും മോഡലിങ് രംഗത്തെത്തിയ മിസ് ലഖ്*നൊ റിച്ചാ പാനായിയാണ് പൊന്നണിഞ്ഞ പെണ്ണായി ഭീമ മലയാളിയ്ക്ക് പരിചയപ്പെടുത്തിയത്. പരസ്യത്തിലൂടെ പ്രേക്ഷകരുടെ മനം കവര്*ന്ന സുന്ദരി ഇപ്പോള്* മോളിവുഡില്* ഭാഗ്യം പരീക്ഷിയ്ക്കാന്* ഒരുങ്ങുകയാണ്. പ്രമോദ് പപ്പന്* സംവിധാനം ചെയ്യുന്ന ബാങ്കോക്ക് സമ്മറിലൂടെയാണ് റിച്ച വെള്ളിത്തിരയിലെത്തുന്നത്.

    കിങ്ഫിഷര്* എയര്*ലൈന്*സില്* ഫ്*ളൈറ്റ് അസിസ്റ്റന്റ് ആയി നോക്കുന്നതിനിടയ്ക്കാണ് ഭീമയുടെ മോഡലാവാനുള്ള അവസരം റിച്ചയെ തേടിയെത്തിയത്. പരസ്യം ഹിറ്റായത് റിച്ചയ്ക്ക് മോളിവുഡിലേക്കുള്ള ടിക്കറ്റും ഓക്കെയാക്കി.

    തമിഴില്* നിന്നൊക്കെ കൂടുതല്* ഓഫറുകള്* വരുന്നുണ്ടെങ്കിലും തത്കാലത്തേക്ക് മലയാള സിനിമകളില്* കൂടുതല്* ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാണ് റിച്ചയുടെ തീരുമാനം. നടന്*-നടി എന്ന നിലയില്* വളരാന്* മലയാള സിനിമയാണ് കൂടതല്* മികച്ചതെന്ന് 2005ലെ മിസ് നോര്*ത്ത് ഇന്ത്യ കൂടിയായ റിച്ച പറയുന്നു.

    ബാങ്കോക്ക് സമ്മറിന് പുറമെ ആല്*ബര്*ട്ട് ആന്റണിയുടെ വാടമല്ലി എന്ന സിനിമയിലും റിച്ച അഭിനയിച്ചു കഴിഞ്ഞു. മലയാളം പഠിയ്ക്കാന്* ശ്രമിയ്ക്കുന്ന ഈ യുപിക്കാരി പെണ്*കുട്ടി ഒരു ദിവസം താന്* സ്വന്തമായി മലയാളത്തില്* ഡബ് ചെയ്യുമെന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിയ്ക്കുന്നു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X