പൂസായി വിമാനം പറപ്പിക്കാനെത്തി?? ? പൈലറ്റിന് തടവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൂസായി വിമാനം പറപ്പിക്കാനെത്തി?? ? പൈലറ്റിന് തടവ്

    ലണ്ടന്*: മദ്യപിച്ച് പൂസായി വിമനം പറത്താനെത്തിയ അമേരിക്കന്* പൈലറ്റിനു ബ്രിട്ടനില്* ആറുമാസം തടവ്. മദ്യപിച്ച് വെളിവില്ലാത്തതിനാല്* എങ്ങോട്ടാണു വിമാനം പറത്തേണ്ടതെന്നു പോലും ഇയാള്* മറന്നുപോയിരുന്നു. വിമാനം പറത്തി 20 വര്*ഷം പരിചയമുള്ള ജോര്*ജ് ലാ പെര്*ലേ(49)യെന്ന പൈലറ്റാണ് ശിക്ഷിക്കപ്പെട്ടത്.

    കഴിഞ്ഞ നവംബര്* ഒന്നിനു ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണു സംഭവം. 241 യാത്രക്കാരുമായി ഡെല്*റ്റ ഏയര്*ലൈന്*സ് വിമാനം ഡെട്രോയിറ്റിലേക്കു പറത്തേണ്ട ജോര്*ജ് ന്യൂയോര്*ക്കിലേക്കെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥര്* ഉടനടി ഇയാളെ പിടികൂടി വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് കാര്യം വെളിപ്പെട്ടത്.

    അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യമായിരുന്നു ജോര്*ജിന്റെ രക്തത്തില്* അപ്പോള്* ഉണ്ടായിരുന്നത്.

    അതീവ അപകടകരമെന്നായിരുന്നു ജോര്*ജ്ജിന് തടവ് ശിക്ഷ വിധിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടത്.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X