ആരൂഷിയുടെ പിതാവിന് നേരെ ആക്രമണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആരൂഷിയുടെ പിതാവിന് നേരെ ആക്രമണം

    ഗാസിയാബാദ്: നോയിഡയില്* ദുരൂഹ സാഹചര്യത്തില്* കൊല്ലപ്പെട്ട ആരുഷിയുടെ പിതാവ് ഡോക്ടര്* രാജേഷ് തല്*വാറിനെ യുവാവ് ആക്രമിച്ചു. ഗാസിയാബാദ് പ്രത്യേക സിബിഐ കോടതിയില്* കേസിലെ വാദം കോള്*ക്കാന്* എത്തിയപ്പോഴാണ് കോടതിവളപ്പില്*വെച്ച് ഉത്സവ് ശര്*മ(29)യെന്ന യുവാവ് കത്തിക്കൊണ്ട് രാജേഷ് തല്*വാറിനെ ആക്രമിച്ചത്. ആക്രമണത്തില്* മുഖത്ത് ഗുരുതരമായി പരിക്കേറ്റ രാജേഷ് തല്*വാറിനെ ആശുപത്രിയിലേക്ക് മാറ്റി.

    രുചിക കേസിലെ പ്രതിയായിരുന്ന മുന്* ഡിജിപി റാത്തോറിനെ കോടതിയ്ക്ക് പുറത്ത് വെച്ച് ആക്രമിച്ച യുവാവ് തന്നെയാണ് തല്*വാറിനെയും ആക്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

    തെളിവുകളുടെ അഭാവത്തില്* അരുഷി വധക്കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നതിനായി സി.ബി.ഐ കോടതിയില്* റിപ്പോര്*ട്ട് നല്*കിയിരുന്നു. ആരുഷിയുടെ അച്ഛന്* രാജേഷ് തല്*വാറിന് സംഭവത്തില്* പങ്കുണ്ടെന്നും എന്നാല്* മതിയായ തെളിവുകളില്ലാത്തതിനാല്* പ്രോസിക്യൂട്ട് ചെയ്യാന്* കഴിയുന്നില്ലെന്നുമായിരുന്നു സിബിഐയുടെ നിലപാട്.

    2008 മെയ്* 16നാണ്* രാജ്യത്ത്* ഞെട്ടിച്ച നോയിഡ ഇരട്ടക്കൊലപാതകം നടന്നത്*. പതിനാലുകാരിയായ ആരുഷി വീടിനുള്ളില്* കൊല്ലപ്പെട്ട നിലയില്* കണ്ടെത്തിയ പോലീസ്* ആദ്യം പ്രതിയെന്ന്* സംശയിച്ചിരുന്ന വീട്ടു വേലക്കാരന്* ഹേമരാജിന്റെ ജഡം പിറ്റെ ദിവസം വീടിന്റെ ടെറസ്സില്* നിന്നും കണ്ടെത്തിയത്* കേസ്* കൂടുതല്* സങ്കീര്*ണമാക്കിയിരുന്നു.കേസില്* അറസ്റ്റിലായ രാജേഷ്* തല്*വാര്* 50 ദിവസത്തോളം ജയിലില്*കഴിഞ്ഞിരുന്നു. ഒടുവില്* തെളിവുകളില്ലെന്ന് സിബിഐ വ്യക്തമാക്കിയതിനെ തുടര്*ന്ന് കോടതി ജാമ്യം നല്*കുകയായിരുന്നു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X