ലാലും രഞ്ജിത്തും ഒന്നിക്കുമോ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാലും രഞ്ജിത്തും ഒന്നിക്കുമോ?

    മലയാളത്തിലെ ഏറ്റവും മികച്ച സംവിധാകയര്*ക്കൊപ്പം ചേര്*ന്ന് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മോഹന്*ലാല്*. വന്* പരാജയങ്ങള്* തുടര്*ക്കഥയായപ്പോഴാണ് കരിയറില്* ബുദ്ധിപരമായ നീക്കങ്ങള്* നടത്താന്* ലാല്* തീരുമാനിച്ചത്. ഷാഫി, പ്രിയദര്*ശന്*, സത്യന്* അന്തിക്കാട്, ബ്ലെസി, റോഷന്* ആന്*ഡ്രൂസ്, ലാല്*ജോസ് ഇവര്*ക്കെല്ലാം ലാല്* ഡേറ്റ് നല്*കിയത് ഈയൊരു നീക്കത്തിന്റെ ഭാഗമായാണ്. ഇപ്പോഴിതാ ഒരുകാലത്ത് ലാലിന് തകര്*പ്പന്* കഥാപാത്രങ്ങള്* സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായി രഞ്ജിത്തുമായി കൈകോര്*ക്കാനുള്ള സാഹചര്യങ്ങള്* ഒത്തുവരികയാണ്. ലാല്* സിനിമകളുടെ നിര്*മതാാവായ ആശീര്*വാദ് ഫിലിംസിന്റെ അമരക്കാരന്* ആന്റണി പെരുമ്പാവൂരാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.

    ലാലിന് ഒട്ടേറെ ഹിറ്റുകള്* സമ്മാനിച്ച രഞ്ജിത്ത റോക്ക് ആന്റ് റോള്*, ചന്ദ്രോത്സവം എന്നിവയുടെ പരാജയങ്ങള്*ക്ക് ശേഷം മമ്മൂട്ടി ക്യാമ്പിലേക്ക് ചേക്കേറിയിരുന്നു. കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ ഏറ്റവുമൊടുവില്* പ്രാഞ്ചിയേട്ടന്* എന്നിങ്ങനെയുള്ള മികച്ച ചിത്രങ്ങള്* ഇവരുടെ കൂട്ടുകെട്ടില്* പിറവിയെടുക്കുകയും ചെയ്തു.

    മമ്മൂട്ടിയുമായി മികച്ച സിനിമകള്* ഒരുക്കുമ്പോഴും ലാല്* സിനിമകള്* ചെയ്യാത്തതിന് രഞ്ജിത്ത് അഭിമുഖങ്ങളില്* മറുപടി നല്*കിയിരുന്നു. ലാലുമൊത്ത് സിനിമകള്* ചെയ്യുന്നതിന് ചില തടസ്സങ്ങളുണ്ടെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്.

    എന്നാല്* ഇതേക്കുറിച്ച് ആന്റണി പറയുന്നത് അങ്ങിനെയല്ല. രഞ്ജിത്തുമായുള്ള സൗഹൃദത്തിന് യാതൊരു കുറവുമില്ല. എന്നാല്* അദ്ദേഹത്തിന്റെ ഭാഗത്ത് എന്തെങ്കിലും മാറ്റം സംഭവിച്ചുവോയെന്ന് അറിയില്ല. ഞാന്* ആഗ്രഹിയ്ക്കുന്ന സിനിമകളില്* നിന്നും വ്യത്യസ്തമായ ശൈലിയിലാണ് രഞ്ജിയേട്ടന്* ഇപ്പോള്* സിനിമകള്* ചെയ്യുന്നത്. എനിയ്ക്കാണെങ്കില്* അത്തരം സിനിമകളോട് താത്പര്യവുമില്ല. ലാല്* സാറിന് ചിലപ്പോള്* താത്പര്യമുണ്ടാവും ആന്റണി പറയുന്നു.

    ഇത് തന്നെയാണ് ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്നതിന് തടസ്സമായി നില്*ക്കുന്നത്. തിരക്കഥാ-സംവിധാനരംഗത്ത് വേറിട്ട വഴിയിലൂടെ മുന്നോട്ട് പോകുന്ന രഞ്ജിത്ത് തന്റെ ഭാഗത്ത് നിന്ന് ഇനി ദേവാസുരവും രാവണപ്രഭുവും പ്രജാപതിയുമൊന്നും പ്രതീക്ഷിയ്*ക്കേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്* ആന്റണി പെരുമ്പാവൂര്* ആഗ്രഹിയ്ക്കുന്ന തരത്തിലൊരു അടിപൊളി സിനിമകള്*ക്കൊന്നും രഞ്ജിത്ത് തയാറാവില്ല. നിലപാടുകള്* മാറ്റി നല്ല സിനിമകള്*ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്* മുന്*കൈയ്യെടുത്താല്* ലാല്*-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും സംഭവിയ്ക്കുമെന്ന കാര്യത്തില്* സംശയം വേണ്ട.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X